ആവശ്യമായ ചേരുവകൾ
ബസ്മതി റൈസ്, മന്തി റൈസ് – അഞ്ച് കപ്പ് ( വെള്ളത്തിൽ 10 മിനിറ്റ് കുതിർത്ത്)
ചിക്കൻ – ഒരു കിലോ (വലിയ കഷണങ്ങളാക്കിയത്)
സൺഫ്‌ളർ ഓയിൽ – ഒരു കപ്പ്
മാഗി ചിക്കൻ സ്റ്റോക്ക് – അഞ്ച് ക്യൂബ്
ചെറിയ ജീരകം – ഒരു ടേബിൾ സ്പൂൺ
കുരുമുളക് – രണ്ടര ടേബിൾ സ്പൂൺ
കരയാമ്പൂ – ആവശ്യത്തിന്
ഏലക്ക – നാല് എണ്ണം
ഫുഡ് കളർ – ചുവപ്പ്, മഞ്ഞ പാകത്തിന്
പച്ചമുളക് – ആറ് എണ്ണം
ഉപ്പ് – പാകത്തിന്
തയാറാക്കുന്ന വിധം
വലിയ കഷ്ണങ്ങളാക്കിയ ചിക്കൻ ഫോർക്കോ കത്തിയോ ഉപയോഗിച്ച് വരയുക. ശേഷം ചിക്കനിലെ വെള്ളം നന്നായി തുടച്ചു നീക്കുക. ശേഷം മാഗി ചിക്കൻ സ്റ്റോക്ക്, ജീരകം, കുരുമുളക്, കരയാമ്പൂ, ഏലക്ക, ഫുഡ് കളർ, സൺഫ്‌ളവർ ഓയിൽ എന്നിവ ചേർന്ന് നന്നായി മിക്‌സ് ചെയ്യുക. ഇത് പത്ത് മിനിട്ട് വയ്ക്കുക.ഒരു പാത്രത്തിൽ ഉപ്പ് ഇട്ട് വെള്ളം തിളയ്ക്കാൻ വയ്ക്കുക.
ഇതിലേക്ക് അരിയിട്ട് പാകത്തിന് വേവിക്കുക(പത്ത് മിനിട്ട്). അരി നന്നായി വെന്ത ശേഷം പാത്രത്തിലെ വെള്ളം ഊറ്റി കളഞ്ഞ് പാത്രം അടച്ചു വയ്ക്കുക. ശേഷം ചേരുവകൾ ചേർത്ത് വച്ചിരിക്കുന്ന ചിക്കൻ ഹൈ ഫ്‌ളൈയ്മിൽ അഞ്ച് മിനിട്ട് വേവിക്കുക. ഇടയ്ക്ക് ചിക്കൻ തിരിച്ച് ഇട്ടു കൊടുക്കാൻ മറക്കരുത്. ഓയിൽ അധികമെങ്കിൽ അത് ഒരു പാത്രത്തിലേക്ക് മാറ്റുക. ഇനി ലോ ഫ്‌ളൈമിൽ ഇതിലേക്ക് ചോറ് ഇടുക. മാറ്റി വച്ച ഓയിൽ ആവശ്യമെങ്കിൽ ചോറിൽ ഇടാം. ചോറിന് മുകളിൽ പച്ചമുളക് നീളത്തിൽ കീറിയത് വയ്ക്കുക. ലോ ഫ്‌ളൈമിൽ ഒരുമണിക്കൂർ വേവിക്കുക.
content highlight : lets make manthi at home