Kerala

വയോധികയെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി – women found dead in the well

വയോധികയെ കിണറ്റിൽ വീണ് മരിച്ചനിലയിൽ കണ്ടെത്തി. വിഴിഞ്ഞം തെരുവ് രാജി ഭവനിൽ സുകുമാരനാശാരിയുടെ ഭാര്യ എ ശാന്തകുമാരിയെയാണ് വീട്ടുമുറ്റത്തെ കിണറ്റിൽ വീണ് മരിച്ചനിലയിൽ കണ്ടെത്തിയത്. രാവിലെ മുതൽ കാണാതായതിനെ തുടർന്ന് വീട്ടുകാരും ബന്ധുക്കളും നടത്തിയ തിരച്ചിലിൽ കിണറിന്‍റെ മൂടിയുടെ ഒരു ഭാഗം മാറിക്കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് നോക്കിയപ്പോഴാണ് കിണറ്റിനുള്ളിൽ ശാന്തകുമാരിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.

സ്റ്റേഷൻ ഓഫീസർ ഹരേഷിന്‍റെ നേതൃത്വത്തിൽ ഫയർ ഫോഴ്സ് സംഘം എത്തി മൃതദേഹം പുറത്തെടുത്തെങ്കിലും മരണം സംഭവിച്ചിരുന്നു. സംഭവത്തിൽ വിഴിഞ്ഞം പോലീസ് കേസെടുത്തു.

STORY HIGHLIGHT: women found dead in the well