കോഴിക്കോട്: സംസ്ഥാനത്ത് ട്രെയിന്‍ മുഖേനയുള്ള മയക്കുമരുന്ന് കടത്തില്‍ വൻ വർധന. കഴിഞ്ഞ വർഷം ആകെ പിടികൂടിയ മയക്കമുരുന്നിന്‍റെ 75 ശതമാനം അളവ് ഈ വർഷം ആദ്യ രണ്ട് മാസങ്ങളില്‍ പിടികൂടി. 2024 ല്‍ ട്രെയിനില്‍ നിന്ന് പിടികൂടിയത് 559 കിലോ മയക്കുമരുന്നാണ്. ഇതിന് ഏകദേശം 2.85 കോടി രൂപ വില വരും. 2025 ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ മാത്രം 421 കിലോ മയക്കുമരുന്ന് പിടികൂടി. 2.16 കോടി രൂപ വില വരുന്ന മയക്കുമരുന്നാണ് പിടികൂടിയത്. കാരിയേഴ്സായി 31 പേരായിരുന്നു പിടിയിലായത്. തിരുവനന്തപുരം ഡിവിഷനിലെ കണക്ക് മാത്രമണ് പുറത്തുവന്നിരിക്കുന്നത്. ലഹരിക്കടത്ത് കൂടിയതോടെ പരിശോധനകള്‍ ശക്തമാക്കിയതായി ആർ പി എഫ് അറിയിച്ചു.