ഡാറ്റ ഉപഭോഗം അനുദിനം വർധിക്കുന്ന സാഹചര്യത്തിൽ ഇന്റര്‍നെറ്റില്‍ നിന്ന് കണക്ഷന്‍ വിടാതെ തുടരാന്‍ വൈഫൈ കൂടിയേ തീരൂ. സ്‌മാർട്ട്‌ഫോണോ ടാബ്‌ലെറ്റോ മറ്റ് ഉപകരണങ്ങളോ ഇൻ്റർനെറ്റുമായി ബന്ധിപ്പിക്കുന്നതിനുള്ള മികച്ച മാർഗങ്ങളിലൊന്നാണ് വൈഫൈ.
ഇലക്ട്രോമാഗ്നെറ്റിക് റേഡിയേഷന്റെ സഹായത്തോടെ ഡാറ്റ ട്രാന്‍സ്മിറ്റ് ചെയ്യുന്ന വൈഫൈ സംവിധാനം കാന്‍സര്‍ അല്ലെങ്കില്‍ അനുബന്ധ രോഗങ്ങള്‍ ഉണ്ടാക്കില്ലെയെന്ന് പലര്‍ക്കും സംശയം തോന്നാം. വൈഫൈ നോണ്‍-അയോണൈസിങ് റേഡിയേഷന്‍ ആണ് ഉല്‍പാദിപ്പിക്കുന്നത്. ഇത് ഡിഎന്‍എ തകരാറിലാക്കില്ല. അതുകൊണ്ട് തന്നെ വൈഫൈ കാന്‍സര്‍ ഉണ്ടാക്കുമെന്ന ഭയം വേണ്ട.
2011-ല്‍ വൈഫൈ സാധാരണ കോശങ്ങളെ നശിപ്പിക്കുമെന്നും കാന്‍സര്‍ സാധ്യത വര്‍ധിപ്പിക്കുമെന്ന തരത്തില്‍ വാദങ്ങള്‍ രൂപപ്പെട്ടിരുന്നു. എന്നാല്‍ പിന്നീട് നടത്തിയ പഠനങ്ങളില്‍ വൈഫൈ കാന്‍സറിന് കാരണമാകില്ലെന്ന് കണ്ടെത്തി. വൈഫൈയിൽ റേഡിയോ ഫ്രീക്വൻസി വൈബ്രേഷനുകളുള്ള നോൺ-അയോണൈസിങ് തരംഗങ്ങളാണ് ഉപയോഗിക്കുന്നത്. വൈഫൈ പുറപ്പെടുവിക്കുന്ന ഇലക്ട്രോമാഗ്നറ്റിക് ഫീൽഡ് (EMF) സുരക്ഷാ പരിധിക്കുള്ളിലാണെന്നും വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.
പബ്മെഡ് പ്രസിദ്ധീകരിച്ച പഠനത്തില്‍ എലികളില്‍ നടത്തിയ പരീക്ഷണത്തില്‍ ഓക്സിഡേറ്റീവ് സമ്മർദ്ദത്തിനെതിരെ പോരാടാൻ സഹായിക്കുന്ന ആന്റിഓക്‌സിഡന്റ് എൻസൈമുകളുടെ പ്രവർത്തനം വൈ-ഫൈ കുറയ്ക്കുന്നുവെന്ന് പറയുന്നു. എന്നാല്‍ കാന്‍സറിന് കാരണമാകുമെന്നതില്‍ അവ്യക്തമാണ്.
content highlight: WiFi cancer