Food

എളുപ്പത്തിലൊരു സാന്‍വിച്ച് ഉണ്ടാക്കിയാലോ?

വളരെ എളുപ്പത്തിൽ രുചികരമായി തയ്യാറാക്കാവുന്ന ഒരു സാൻവിച്ച് റെസിപ്പി നോക്കിയാലോ? കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമാകുന്ന ഒരു കിടിലൻ സാൻവിച്ച്.

ആവശ്യമായ ചേരുവകള്‍

  • ബ്രെഡ് 4 സ്ലൈസ്
  • ക്യാരറ്റ് 1 എണ്ണം ( ഗ്രേറ്റ് ചെയ്തത്)
  • ചീസ് അരക്കപ്പ് ( ഗ്രേറ്റ് ചെയ്തത്)
  • ഗ്രീന്‍ ചട്ണി 2 സ്പൂണ്‍

ഗ്രീന്‍ ചട്ണി തയ്യാറാക്കുന്ന വിധം

പച്ചമുളക് 1 എണ്ണം, മല്ലിയില ആവശ്യത്തിന്, പുതിനയില ആവശ്യത്തിന്, തേങ്ങ അരച്ചത് കാല്‍ കപ്പ്, ഉപ്പ്, പഞ്ചസാര ആവശ്യത്തിന്, 2 ടേബിള്‍സ്പൂണ്‍ തൈര്, ചെറുനാരങ്ങാനീര് എന്നിവ ഒരു മിക്‌സിയില്‍ നന്നായി അടിച്ചെടുക്കുക.

സാന്‍വിച്ച് തയ്യാറാക്കുന്ന വിധം

ആദ്യം ബ്രെഡില്‍ ബട്ടര്‍ പുരട്ടുക. ശേഷം രണ്ട് ബ്രെഡ് സ്ലൈസിലും ഗ്രീന്‍ ചട്ണി പുരട്ടുക. ശേഷം ഗ്രേറ്റ് ചെയ്ത് വച്ചിരിക്കുന്ന ക്യാരറ്റും ചീസും ഇതിലേക്ക് വയ്ക്കുക. ശേഷം അതിന് മുകളില്‍ വീണ്ടും ചീസ് വിതറുക. ശേഷം രണ്ട് ബ്രെഡ് പീസും നന്നായി അമര്‍ത്തി ത്രികോണം ഷേപ്പില്‍ മുറിച്ചെടുക്കുക. സാൻവിച്ച് റെഡി.