ഫോക്‌സ്‌വാഗണ്‍ ടിഗ്വാന്‍ ആര്‍ ലൈന്‍ ഏപ്രില്‍ 14ന് ഇന്ത്യയില്‍ പുറത്തിറങ്ങും. പുതു തലമുറ ടിഗ്വാന്റെ ഏറ്റവും മികച്ച വകഭേദമായ ആര്‍ ലൈന്‍ പൂര്‍ണമായും നിര്‍മിച്ച ശേഷം ഇറക്കുമതി ചെയ്യുകയാണ്. എക്‌സ് ഷോറൂം വില ഏകദേശം 50 ലക്ഷം രൂപയോളം വരും. സ്‌പോര്‍ട്ടി ലുക്കിലെത്തുന്ന ടിഗ്വാന്‍ ആര്‍ ലൈന്‍ ആയിരിക്കും ഫോക്‌സ്‌വാഗന്റെ ഇന്ത്യയിലെ ഏറ്റവും വിലയേറിയ എസ്‌യുവി.
മുന്നിലേയും പിന്നിലേയും ബംപറുകള്‍ കൂടുതല്‍ സ്‌പോര്‍ട്ടിയാക്കിയാണ് ആര്‍ ലൈനിന്റെ വരവ്. പിന്നില്‍ സ്‌പോയ്‌ലറും സൈഡ് പാനലുകളും ആര്‍ ലൈനിലുണ്ട്. നെടു നീളത്തിലുള്ള എല്‍ഇഡി ലൈറ്റ് സ്ട്രിപ്പുകള്‍ മുന്നിലും പിന്നിലുമുണ്ട്. അലോയ് വീലുകളുടെ വലിപ്പം 19 ഇഞ്ചാക്കി വര്‍ധിപ്പിച്ചിട്ടുണ്ട്. മുന്‍ തലമുറ ടിഗ്വാനെ അപേക്ഷിച്ച് പുതു തലമുറക്ക് 30എംഎം വലിപ്പക്കൂടുതലുണ്ട്. അതേസമയം വീല്‍ബെയ്‌സില്‍ മാറ്റമില്ല.
ഉള്ളിലേക്കു വന്നാല്‍ കൂടുതല്‍ സ്‌പോര്‍ട്ടിയായ സീറ്റുകളാണ് നല്‍കിയിട്ടുള്ളത്. 30 കളര്‍ ഓപ്ഷനുകളുള്ള ത്രീ ലൈറ്റ് സോണുകളുള്ള ആംബിയന്റ് ലൈറ്റിങ് നല്‍കിയിരിക്കുന്നു. 10.3 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ഡിസ്‌പ്ലേയും 12.9 ഇഞ്ച് സെന്‍ട്രല്‍ ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റുമാണ് പ്രധാന ആകര്‍ഷണങ്ങള്‍. ഫോക്‌സ്‌വാഗന്റെ എംഐബി4 സോഫ്റ്റ്‌വെയറിന്റെ ഏറ്റവും പുതിയ വെര്‍ഷനാണ് ഉണ്ടാവുക. ഓവര്‍ ദ എയര്‍ അപ്‌ഡേറ്റുകളും ലഭിക്കും.
എംക്യുബി ഇവിഒ പ്ലാറ്റ്‌ഫോമിലാണ് ഇന്ത്യയിലേക്കുള്ള ആര്‍ ലൈന്‍ മോഡല്‍ ഒരുങ്ങുന്നത്. 2.0 ലീറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിന്‍ 265എച്ച്പി കരുത്ത് പുറത്തെടുക്കും. 7 സ്പീഡ് ഡ്യുവല്‍ ക്ലച്ച് ഓട്ടമാറ്റിക് ട്രാന്‍സ്മിഷനും ഓള്‍ വീല്‍ ഡ്രൈവ് ഓപ്ഷനുമുണ്ടാവും. നിലവില്‍ ഇന്ത്യയില്‍ ലഭ്യമായ ടിഗ്വാനിലെ 2.0 ലീറ്റര്‍ പെട്രോള്‍ എന്‍ജിന് 190എച്ച്പിയാണ് കരുത്ത്.
രാജ്യാന്തര വിപണിയില്‍ ടിഗ്വാന്‍ ആര്‍ ലൈനില്‍ മൈല്‍ഡ് ഹൈബ്രിഡ്, പ്ലഗ് ഇന്‍ ഹൈബ്രിഡ് പെട്രോള്‍/ഡീസല്‍ എന്‍ജിന്‍ ഓപ്ഷനുകളുണ്ട്. എന്നാല്‍ ഇന്ത്യയില്‍ ഇത്തരം എന്‍ജിന്‍ ഓപ്ഷനുകള്‍ക്ക് സാധ്യത കുറവാണ്. നിലവില്‍ ഇന്ത്യന്‍ വിപണിയിലുള്ള ടിഗ്വാന് 38.17 ലക്ഷം രൂപയാണ് എക്‌സ് ഷോറൂം വില. അതേസമയം പുതു തലമുറ ഫീച്ചറുകളുമായെത്തുന്ന ടിഗ്വാന്‍ ആര്‍ ലൈനിന് വിലയും കൂടുമെന്ന് പ്രതീക്ഷിക്കാം.
content highlight: Volkswagon