Health

പൊള്ളുന്ന ചൂട്; അള്‍ട്രാവയലറ്റ് രശ്മികളെ കരുതിയിരിക്കാം | Ultra vilot rays

സൂര്യാഘാതത്തെക്കാള്‍ കുറച്ചുകൂടി കാഠിന്യം കുറഞ്ഞ അവസ്ഥയാണ് സൂര്യതാപം

പുറത്തിറങ്ങി നടക്കാന്‍ വയ്യാത്ത അത്രയും ചൂടാണ്. പുറത്തിറങ്ങിയാലോ അതിഭയങ്കരമായ ക്ഷീണവും. സൂര്യതാപമേല്‍ക്കുന്നവരുടെ എണ്ണവും കൂടിവരികയാണ്. അന്തരീക്ഷത്തിലെ ചൂട് ഒരു പരിധിക്കപ്പുറം ഉയര്‍ന്നാല്‍ മനുഷ്യശരീരത്തിലെ താപനിയന്ത്രണ സംവിധാനങ്ങളെ തകരാറിലാക്കുന്ന അവസ്ഥയാണ് സൂര്യാഘാതം. വളരെ ഉയര്‍ന്ന് ശരീരതാപം, ശരീരത്തിലെ അമിതമായ ചൂട്, തലകറക്കം, മന്ദഗതിയിലെ ഹൃദയമിടിപ്പ്, മാനസികാവസ്ഥയിലുളള മാറ്റങ്ങള്‍ എന്നിവയോടൊപ്പം ചിലപ്പോള്‍ അബോധാവസ്ഥയ്ക്കും കാരണമാകാം.

സൂര്യാഘാതത്തെക്കാള്‍ കുറച്ചുകൂടി കാഠിന്യം കുറഞ്ഞ അവസ്ഥയാണ് സൂര്യതാപം.കൂടുതല്‍ സമയം വെയിത്ത് ജോലിചെയ്താല്‍ നേരിട്ട് വെയിലേല്‍ക്കുന്നവരുടെ ശരീരഭാഗങ്ങള്‍ ചുവന്ന് തടിക്കുകയും വേദനയും പൊള്ളലും ഉണ്ടാവുകയും ചെയ്യും. ക്ഷീണം, തലകറക്കം, തലവേദന, പേശിവലിവ്, ഓക്കാനം, ഛര്‍ദ്ദി, അസാധാരണമായ വിയര്‍പ്പ്, കഠിനമായ ദാഹം, മൂത്രത്തിന്റെ അളവ് കുറയല്‍, മൂത്രം കടും മഞ്ഞനിറമാകുക എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍.

ചൂടിന്റെ അളവ് കൂടിയിരിക്കുന്നതിനൊപ്പംതന്നെ അള്‍ട്രാവയലറ്റ് വികിരണത്തിന്റെ തോതും കൂടിയിട്ടുണ്ട്. ജില്ലകളില്‍ അള്‍ട്രാവയലറ്റ് വികിരണങ്ങളുടെ തോത്കൂടുതലാണെങ്കിലും ആളുകള്‍ ഇതിനെക്കുറിച്ചൊന്നും ജാഗ്രതയില്ലാതെയാണ് മുന്നോട്ട് പോകുന്നത്. പകല്‍സമയത്ത് അമിതമായ ചൂടില്‍ പുറത്തിറങ്ങുമ്പോള്‍ അള്‍ട്രാവയലറ്റ് രശ്മികള്‍ ആരോഗ്യത്തെ ബാധിക്കും. ചര്‍മ്മത്തിന്റെ ഇലാസ്തികത നഷ്ടപ്പെടല്‍, ഡിഎന്‍എ തകരാറുകള്‍, ത്വക്ക് രോഗം, നേത്രരോഗം, തിമിരം, അലര്‍ജികള്‍, സൂര്യതാപം, ചര്‍മ്മാര്‍ബുദം ഇവയെല്ലാം അള്‍ട്രാവയലറ്റ് രശ്മികളേല്‍ക്കുന്നതുകൊണ്ട് ഉണ്ടാകുന്ന അപകട വശങ്ങളാണ്.

content highlight: Ultra vilot rays