മാർച്ച് 22 ലോക ജലദിനമായി ആചരിക്കുകയാണല്ലോ. മാനവരാശിയുടെയും ജീവജാലങ്ങളുടെയും നിലനിൽപ്പിന് ജലം അത്യാവശ്യമാണ്. എന്നാൽ മാനുഷിക ക്രയവിക്രയങ്ങൾ മൂലം നാൾക്കുനാൾ ജലദൗർലഭ്യത വർധിക്കുകയാണ്. ഹിമാനികൾ സംരക്ഷിക്കുക എന്നതാണ് ഇത്തവണത്തെ ലോക ജല ദിനത്തിൻ്റെ മുദ്രാവാക്യം. മുന്നോട്ടുള്ള യാത്രയ്ക്ക് ഒരു ഓർമപ്പെടുത്തലാണ് ഓരോ ജലദിനവും. ഇതിനോട് ചേർന്ന് പ്രൊഫ.ജി.ബാലചന്ദ്രൻ ഫേസ്ബുക്കിൽ പങ്കുവെച്ച് ലോക ജല ദിന ചിന്തകൾ ശ്രദ്ധേയമാകുകയാണ്.
ഫേസ്ബുക്ക് കുറിപ്പ വായിക്കാം….
ലോക ജല ദിന ചിന്തകൾ
———————————————
കനത്ത വേനൽ ചൂടിന് താൽക്കാലിക ശമനം നൽകിക്കൊണ്ട് കേരളത്തെ വേനൽ മഴ “അനുഗ്രഹിച്ചിരിക്കുന്നു”. എങ്കിലും കൊടിയ ചൂടിൽ മനുഷ്യനും ജീവജാലങ്ങളും വെന്തുരുകുകയാണ്. ഈ ഭൂ പ്രപഞ്ചത്തിന്റെ 71 ശതമാനവും ജലസമൃദ്ധിയാണെങ്കിലും മാനവരാശി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയായി ജലദൗർലഭ്യം മാറിയിരിക്കുന്നു. ദാഹജലം കിട്ടാതെ ദശലക്ഷക്കണക്കിന് കുഞ്ഞുങ്ങൾ ലോകത്ത് മരിച്ചു വീണു കൊണ്ടിരിക്കുന്നു . അന്താരാഷ്ട്ര ജലദിന ചിന്തകൾ (മാർച്ച് 22) ഏറെ പ്രസക്തമാകുന്നു. കണ്ണീർ കൊണ്ട് പാടം നനയ്ക്കുന്ന കർഷകർ മാത്രമല്ല, ഒരു തുള്ളി വെള്ളമില്ലാതെ തളർന്നുവീഴുന്ന പറവകളും ഈ ഭൂമിയുടെ സ്വന്തമാണ്. ഒന്നര ലക്ഷം പുഴകളും, അതിൻ്റെ ആയിരം ഇരട്ടി വരുന്ന സാഗര സമൃദ്ധിയും (95% ) ഉണ്ടായിട്ടും ഇന്നും ദാഹ നീരിനായി മനുഷ്യന് കരയേണ്ടി വരുന്നു. ലോക ജനതയുടെ മൂന്നിൽ രണ്ടു ഭാഗത്തിൽ വർഷത്തിൽ ഒരു മാസമെങ്കിലും ജലക്ഷാമം നേരിടേണ്ടി വരുന്നു . 200 കോടി ജനങ്ങൾ അതിരൂക്ഷമായ ജലദാരിദ്ര്യം അനുഭവിക്കുന്നു. . 2025ൽ ലോക ജനസംഖ്യയുടെ പകുതിയും രൂക്ഷമായ ജലദൗർലഭ്യത്തിന്റെ ഇരകളായിരിക്കും. . 700 മില്യൻ ജനങ്ങൾ വെള്ളത്തിൻ്റെ കുറവുകൊണ്ട് ഉന്മൂലനം ചെയ്യപ്പെട്ടേക്കാമെന്ന കണക്കുകളും ഞെട്ടിപ്പിക്കുന്നതാണ്. 400 നദികളും അളവറ്റ സമുദ്ര ജല സമ്പത്തും ഉള്ള ഇന്ത്യയിലെ സ്ഥിതിയും വിഭിന്നമല്ല. 163 മില്യൺ ഇന്ത്യക്കാർ ശുദ്ധ ജലത്തിന് വേണ്ടി കഴിയുകയാണ്.. ഭൂഗർഭ ജലത്തെ അമിതമായ ആശ്രയിക്കുന്ന ഇന്ത്യയിൽ, 2030 ആകുമ്പോഴേക്കും , ഡൽഹിയും ഹൈദരാബാദും ചെന്നൈയും ഉൾപ്പെടെയുള്ള മെട്രോ നഗരങ്ങളിൽ ഭൂഗർഭ ജലം അന്യമാകുമെന്ന, നീതി ആയോഗിന്റെ നിഗമനവും ഏറെ ഗൗരവതരമാണ്… ജലക്ഷാമം മൂലം 210 മില്യൺ ഇന്ത്യൻ ജനത മെച്ചപ്പെട്ട ശുചിത്വ സംവിധാനത്തിൽ നിന്നും അകറ്റി നിർത്തുന്നു. അത് വഴി 21% ഇന്ത്യൻ ജനതയ്ക്കും പകർച്ചവ്യാധികൾ പിടിപെടുന്നു. അഞ്ചു വയസ്സിന് താഴെ ഡയറിയ ബാധിച്ചുകൊണ്ട് നിരവധി ഇന്ത്യൻ കുഞ്ഞുങ്ങൾ മരിച്ചു വീഴുന്നു. കുട്ടികൾക്കായുള്ള അന്തർദേശീയ സംഘടനയുടെ കണക്കുപ്രകാരം ഒരു ദിവസം അഞ്ചു വയസ്സിനു താഴെയുള്ള ആയിരക്കണക്കിന് കുഞ്ഞുങ്ങൾ ശുദ്ധജലം കിട്ടാത്തതു കൊണ്ട് മാത്രം മരിച്ചുവീഴുന്നു എന്നാണ് പുതിയ കണക്ക്.. 41 നദികളാൽ സമൃദ്ധമായ കേരളത്തിലും ജലക്ഷാമം അതിരൂക്ഷമാണ്. . ശുദ്ധജലത്തിന്റെ അപര്യാപ്തത വരുംനാളുകളിൽ വലിയ അരാജകത്വത്തിനും ജല യുദ്ധത്തിനു പോലും കാരണമായേക്കാം. തമിഴ്നാടും കേരളവും തമ്മിലുള്ള മുല്ലപ്പെരിയാർ പ്രശ്നം ഇതുവരെ പരിഹരിക്കപ്പെട്ടിട്ടില്ല. ആവശ്യത്തിന് മഴ കിട്ടിയിട്ടും അത് സംഭരിച്ചുവെക്കാത്തത് തന്നെയാണ് നമ്മൾ അനുഭവിക്കുന്ന ജല പ്രതിസന്ധിക്ക് പ്രധാനകാരണം. ജലത്തിന്റെ ആളോഹരി ഉപഭോഗത്തിലും കേരളം പിന്നിലല്ല. ‘ ഇത്രയധികം ജല സമ്പത്തും നദികളും ഉള്ള കേരളത്തിലെ 67% ജനങ്ങളും കുടിവെള്ളത്തിനു വേണ്ടി ആശ്രയിക്കുന്നത് പൈപ്പ് വാട്ടർ സംവിധാനങ്ങളെയാണ്. 914 പദ്ധതികളിൽ നിന്നായി ഏകദേശം 42 ലക്ഷം കുടുംബങ്ങൾക്ക് കേരള വാട്ടർ അതോറിറ്റി കുടിവെള്ളം എത്തിക്കുന്നുണ്ട്. അതിനുപുറമേ ഒന്നരലക്ഷത്തോളം പൊതു ടാപ്പുകളും ഉണ്ടെന്നാണ് സർക്കാർ കണക്ക്.. കുടിവെള്ളക്ഷാമം ശാശ്വതമായി പരിഹരിക്കലാണ് ശാസ്ത്രീയ സമീപനവും കൂട്ടായ്മയും വേണം. ”…. ഹിമാനികൾ സംരക്ഷിക്കുക എന്നതാണ് ഇത്തവണത്തെ ലോക ജല ദിനത്തിൻ്റെ മുദ്രാവാക്യം. “നൂറ്റാണ്ടുകളായി വീണടിഞ്ഞ ചെറു മഞ്ഞു കണങ്ങളിൽ നിന്ന് രൂപംകൊണ്ട് സാവകാശം ചലിച്ചുകൊണ്ടിരിക്കുന്ന വലിയ മഞ്ഞുകട്ടകളാണ് **_ഹിമാനികൾ_* .
പ്രൊഫ.ജി.ബാലചന്ദ്രൻ
content highlight: World water day