ഒരുഗ്രൻ മട്ടൻ സൂപ്പ് തയ്യാറാക്കിയാലോ? കിടിലൻ സ്വാദാണ്. ഇത് എങ്ങനെ വളരെ എളുപ്പത്തിൽ തയ്യാറാക്കാമെന്ന് നോക്കാം.
ആവശ്യമായ ചേരുവകൾ
- ആടിന്റെ എല്ല്
- വെള്ളം
- ജീരകം
- കുരുമുളക്
- വറുത്തമല്ലിപ്പൊടി
- ചെറിയ ഉള്ളി
- നെയ്യ്
തയ്യാറാക്കുന്ന വിധം
ആദ്യം ചുവട് കട്ടിയുള്ള ഒരു പാത്രത്തിൽ എല്ലുകൾ കഴുകി വെള്ളം ഒഴിച്ച് വെക്കുക. ഇതിലേക്ക് ആവശ്യാനുസരണം കുരുമുളക്, ജീരകം, മല്ലിപ്പൊടി എന്നിവ ചേർത്ത് തിളപ്പിക്കുക. വെള്ളം ചെറിയ തീയിൽ ഏകദേശം വറ്റി കുറുകി വരുന്നവരെ വേവിക്കുക. ചൂടാറിയാൽ അരിച്ചെടുക്കുക. ഇനി ഒരു പാത്രത്തിൽ അൽപ്പം നെയ്യ് ചൂടാക്കി ഇതിലേക്ക് ചെറിയുള്ളി ഇട്ട് വഴറ്റി സൂപ്പിലേക്ക് ഒഴിച്ച് നേരിയ രീതിയിൽ ഉപ്പുമിട്ട് ചെറിയ ചൂടിൽ തന്നെ കുടിക്കാം.