ഒരു ഹെൽത്തി ജ്യൂസ് തയ്യാറാക്കിയാലോ? രുചികരമായ ബീറ്റ്‌റൂട്ട് ലൈം ജ്യൂസ് റെസിപ്പി നോക്കാം.
ആവശ്യമായ ചേരുവകള്‍
- ബീറ്റ്‌റൂട്ട് 2 സ്പൂണ്‍
- നാരങ്ങ 1 എണ്ണം
- പഞ്ചസാര 4 സ്പൂണ്‍
- വെള്ളം 2 ഗ്ലാസ്
- ഐസ്‌ക്യൂബ് 10 എണ്ണം
തയ്യാറാക്കുന്ന വിധം
ഈ ഹെല്‍ത്തി ജ്യൂസ് തയ്യാറാക്കാന്‍ ആദ്യം അതിനായിട്ട് മിക്‌സിയുടെ ജാറിലേക്ക് ബീറ്റ്‌റൂട്ടും നാരങ്ങാനീരും ഒപ്പം തന്നെ പഞ്ചസാരയും വെള്ളവും ചേര്‍ത്ത് നല്ലപോലെ ഒന്ന് അരച്ചെടുത്തതിനു ശേഷം ഗ്ലാസിലേക്ക് ഒഴിച്ച് അരിച്ചെടുക്കുക. അതിലേക്ക് ഐസ്‌ക്യൂബ് കൂടി ചേര്‍ത്ത് കുടിക്കാവുന്നതാണ്.