ഒരു വെറൈറ്റി ചിക്കൻ കറി ഉണ്ടാക്കിയാലോ? ചോറിനും ചപ്പാത്തിക്കുമെല്ലാം കൂടെ കഴിക്കാവുന്ന ഒരു കിടിലൻ ചിക്കൻ കറി.
ആവശ്യമായ ചേരുവകള്‍
- ചിക്കന്‍ 1 കിലോ
- മഞ്ഞള്‍ പൊടി 2 സ്പൂണ്‍
- മുളക് പൊടി 3 സ്പൂണ്‍
- മല്ലി പൊടി 3 സ്പൂണ്‍
- ഗരം മസാല 3 സ്പൂണ്‍
- ഉപ്പ് 2 സ്പൂണ്‍
- പച്ചമുളക് 5 എണ്ണം
- സവാള 4 എണ്ണം
- തക്കാളി ആവിശ്യത്തിന്
- ഇഞ്ചി 4 സ്പൂണ്‍
- വെളുത്തുള്ളി 4 സ്പൂണ്‍
- വെളിച്ചെണ്ണ 4 സ്പൂണ്‍
- പുതിന ഇല 2 തണ്ട്
- കറിവേപ്പില 2 തണ്ട്
- മല്ലിയില 1 തണ്ട്
തയ്യാറാക്കുന്ന വിധം
ചിക്കന്‍ നന്നായി കഴുകി വൃത്തിയാക്കി ചെറിയ കഷണങ്ങളായി മുറിച്ചെടുത്തതിനു ശേഷം അതിലേക്ക് മഞ്ഞള്‍പ്പൊടി, മുളകുപൊടി, മല്ലിപ്പൊടി, ഗരം മസാല, ആവശ്യത്തിന് ഉപ്പ്, കുറച്ച് കറിവേപ്പില കുറച്ച് വെളിച്ചെണ്ണ എന്നിവ ചേര്‍ക്കുക. ശേഷം കൈകൊണ്ട് നന്നായിട്ട് കുഴച്ച് മിക്‌സ് ചെയ്‌തെടുത്ത് കുറച്ചു സമയം അടച്ചു വയ്ക്കുക. അതിനുശേഷം ഒരു ചീനച്ചട്ടി ചൂടാക്കി അതിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് ചൂടായ ശേഷം സവാളയും പച്ചമുളകും ഇട്ട് നന്നായി വഴറ്റുക.
പിന്നീട് ആവിശ്യത്തിന് തക്കാളി കൂടെ ചേര്‍ത്ത് നന്നായിട്ട് ഇളക്കി യോജിപ്പിച്ച് കൊടുക്കുക. അതിനുശേഷം അതിലേക്ക് മസാല പുരട്ടി വെച്ചിട്ടുള്ള ചിക്കനും കൂടി ചേര്‍ത്തു കൊടുക്കുക. ഇത് നന്നായിട്ട് ഇളക്കി അടച്ചുവെച്ച് ചെറിയ തീയില്‍ വയ്ക്കുക. കുറച്ചു കഴിയുമ്പോള്‍ ചിക്കനിലെ വെള്ളം ഒക്കെ ഇറങ്ങി വന്നു മസാല നന്നായി കുഴഞ്ഞു പാകത്തിനായി വന്നു കഴിയുമ്പോള്‍ അതിലേക്ക് മല്ലിയിലയും പുതിനയിലയും ചേര്‍ത്തു തീ ഓഫ് ചെയ്ത മാറ്റിവെക്കാം. നല്ല രുചികരമായ ചിക്കന്‍ കറി റെഡി.