എല്ലാ ദിവസവും ജോലിക്കായി ട്രെയിനില്‍ എത്തിച്ചേരുന്ന യാത്രികരില്‍ ഭൂരിഭാഗം പേരും അവരുടെ ഇരുചക്ര വാഹനങ്ങള്‍ റെയില്‍വേ സ്റ്റേഷനിലെ പാര്‍ക്കിങ് ഏരിയയില്‍ വയ്ക്കാറാണ് പതിവ്. MONTHLY BASIS ല്‍ ബൈക്കുകള്‍ പാര്‍ക്ക് ചെയ്യുന്നതിന് 2024 പകുതി വരെ 300 രൂപ ആയിരുന്നത്, ഒറ്റ ദിവസം കൊണ്ട് 400 രൂപയിലേക്ക് വര്‍ദ്ധിപ്പിച്ചിരുന്നു. യാതൊരു പരാതിയും കൂടാതെ യാത്രികര്‍ എല്ലാം അതും കൊടുത്തു പോരുകയായിരുന്നു. എന്നാല്‍ ഈ മാസം 17 മുതല്‍, ചാര്‍ജ് 600 രൂപയാക്കി ഉയര്‍ത്തിയിരിക്കുന്നു. കഴക്കൂട്ടം സ്റ്റേഷനെ അപേക്ഷിച്ചു ഇരട്ടി ബൈക്കുകള്‍ പാര്‍ക്ക് ചെയുന്ന വര്‍ക്കല ശിവഗിരിയിലെ പാര്‍ക്കിംഗ് സ്ഥലത്തു ഒരു മാസത്തേക്ക് 300 രൂപ നിരക്കില്‍ ഇപ്പോഴും തുടരുന്ന സാഹചര്യത്തില്‍ ആണ് ഇവിടെ ഈ പകല്‍ കൊള്ള നടക്കുന്നത്.
അത് കൂടാതെ വര്‍ക്കല പോലെയുള്ള സ്റ്റേഷനുകളില്‍ മേല്‍ക്കൂരയുള്ള പാര്‍ക്കിംഗ് ആണ്, ഇവിടെ അത് പോലും ഇല്ല . CCTV സംവിധാനവും ഇല്ല. ടെക്‌നോപാര്‍ക്ക് പോലെയുള്ള സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവരെ ഉന്നം വച്ച ചെയ്യുന്ന ഈ കൊള്ള (ടെക്‌നോപാര്‍ക്കില്‍ ജോലി ചെയുന്ന എല്ലാപേരും ഭീമമായ ശമ്പളം വാങ്ങുന്നവര്‍ അല്ല എന്നതും വസ്തുയാണ്. യഥാര്‍ത്ഥത്തില്‍ ദിവസക്കൂലിക്ക് ഫുഡ് ഡെലിവറിയ്ക്ക് പോകുന്നവരെയും ബാധിക്കുന്ന ഒന്നാണ്.
ഈ വിഷയം റെയില്‍വേ അധികൃതരോട് പരാതിപ്പെട്ടു. അവിടെ നിന്നും കിട്ടിയ മറുപടി കഴിഞ്ഞ വര്‍ഷം (2024) മുഴവനും 200 രൂപ ആയിരുന്നു monthly നിരക്ക് എന്നാണ്. എന്നാല്‍ കഴക്കൂട്ടം railway parking കരാറുകാര്‍ അന്യായമായി 2024ല്‍ പിരിച്ച 400 രൂപ എന്ന നിരക്ക് റയില്‍വെയുടെ അറിവോടെയാണോ എന്നതാണ് സംശയം. അങ്ങനെയെങ്കില്‍ അന്യായമായി പിരിച്ചെടുത്ത ആ തുക ഓരോ യാത്രികനും തിരികെ നല്‍കേണ്ടതുണ്ട്. യാതൊരു മേല്‍നോട്ടവും ഇല്ലാതെ തുടരുന്ന ഈ പ്രവണത തികച്ചും ജനാതിപത്യ വിരുദ്ധവും, യാത്രക്കാരെ വിഡ്ഢികള്‍ ആക്കുന്നതിനു തുല്യവുമാണ്. യാതൊരു മാനദണ്ഡവും നോക്കാതെ ആരംഭിച്ചിരിക്കുന്ന ഈ ചൂഷണം അധികാരികള്‍ ശ്രദ്ധിക്കുകയും വേണ്ട നടപടികള്‍ എടുക്കണമെന്നും യാത്രക്കാരുടെ കൂട്ടായ്മയായ ഫ്രണ്ടസ് ഓഫ് റെയില്‍ ആവശ്യപ്പെട്ടു.
CONTENT HIGH LIGHTS; Parking scam: Passengers shocked to see revised parking rates list at Kazhakoottam railway station