ദക്ഷിണേന്ത്യയില്‍ പുളിപ്പിച്ച വിഭവങ്ങള്‍ക്ക് വളരെയേറെ പ്രിയമുണ്ട്.തന്റെ ഇഷ്ട വിഭവമായ മോർ കലിയ അഥവാ മോര്‍ കൂഴിനെ പറ്റി നടി കീര്‍ത്തി സുരേഷ് പറഞ്ഞിരുന്നു. എന്നാൽ തയ്യാറാക്കി നോക്കിയാലോ ഒരു മോർ കലിയ.
ചേരുവകൾ
- കട്ടിയുള്ള തൈര് (പുളിയുള്ളത്)- 1 കപ്പ്
- അരിപ്പൊടി – 1/2 കപ്പ്
തളിക്കാൻ
- എള്ളെണ്ണ – 8 ടീസ്പൂൺ
- കടുക് – 1 ടീസ്പൂൺ
- ഉഴുന്ന് പരിപ്പ് -3/4 ടീസ്പൂൺ
- ചുവന്ന മുളക് – 2
- കായം – ഒരു നുള്ള്
- പച്ചമുളക് -1
- കറിവേപ്പില – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഒരു പാത്രത്തിൽ അരിപ്പൊടി എടുക്കുക, ആവശ്യത്തിന് ഉപ്പ് ചേർക്കുക. എന്നിട്ട് അരിപ്പൊടിയിൽ അല്‍പ്പാല്‍പ്പമായി തൈര് ചേര്‍ത്ത് കട്ടകളില്ലാതെ ഇളക്കുക. അതിനു ശേഷം, ഇതിലേക്ക് 1 കപ്പ് വെള്ളം കുറച്ചു കുറച്ചായി ചേർത്ത് വീണ്ടും നന്നായി ഇളക്കുക.
ഒരു ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി കടുക്, ഉഴുന്ന്, കായം, ചുവന്ന മുളക് എന്നിവ ചേർക്കുക, കടുക് പൊട്ടി വരുമ്പോൾ, പച്ചമുളകും കറിവേപ്പിലയും ചേർക്കുക. അതിനുശേഷം 1/4 കപ്പ് വെള്ളം ഈ താളിപ്പിലേക്ക് കുറച്ച് കുറച്ചായി ഒഴിക്കുക. വെള്ളം തിളച്ചുതുടങ്ങുമ്പോൾ തീ ചെറുതാക്കി, നേരത്തെ തയാറാക്കിയ അരിപ്പൊടി+തൈര് മിശ്രിതം ചേർത്ത് തുടർച്ചയായി ഇളക്കുക. തീ ഇടത്തരം ആക്കി നന്നായി വേവിക്കുക. ആവശ്യമെങ്കിൽ ഉപ്പ് ചേർക്കാം. വശങ്ങള്‍ വിട്ടുവരാന്‍ തുടങ്ങുമ്പോൾ ഓഫ് ചെയ്യുക. വെന്തു കഴിഞ്ഞാൽ ഒരു പ്ലേറ്റിൽ ഒഴിച്ച് ചൂടോടെ വിളമ്പുക. തണുക്കുമ്പോൾ ഇത് കൂടുതല്‍ കട്ടിയാകും.
STORY HIGHLIGHT: keerthy suresh mor kuzhi