Ernakulam

കെ.കെ. കൊച്ച് അനുസ്മരണം കൊച്ചിയിൽ 24 ന് – kk koch memorial

അനുസ്മരണം തിങ്കളാഴ്ച 3 മണിക്ക്. സൗഭാഗ് ഹാൾ(ഒന്നാം നില ഭാരത് ടൂറിസ്റ്റ് ഹോം എറണാകുളം) നടക്കും

ചിന്തകനും എഴുത്തുകാരനും സാമൂഹിക പ്രവർത്തകനുമായിരുന്ന കെ.കെ കൊച്ച് അനുസ്മരണം 24 ന് കൊച്ചിയിൽ നടക്കും. കെ.കെ. കൊച്ച് റീഡേഴ്സ് &ഫ്രണ്ട്സ് ഡസ്ക് സംഘടിപ്പിക്കുന്ന’കൊച്ചേട്ടൻ’. അനുസ്മരണം തിങ്കളാഴ്ച 3 മണിക്ക്. സൗഭാഗ് ഹാൾ(ഒന്നാം നില ഭാരത് ടൂറിസ്റ്റ് ഹോം എറണാകുളം) നടക്കും.

സാമൂഹിക സാംസ്കാരിക രംഗത്തെ നിരവധി പ്രമുഖർ യോഗത്തിൽ പങ്കെടുക്കും. ദലിത് സമൂഹത്തിനുവേണ്ടി സംസാരിക്കുവാനും പ്രയത്നിക്കുവാനുമായി തന്റെ സർഗാത്മകതയെ കെ.കെ കൊച്ച് ഉപയോഗിച്ചിരുന്നു. ബുദ്ധനിലേക്കുള്ള ദൂരം, ദലിതൻ (ആത്മകഥ), കേരളചരിത്രവും സമൂഹരൂപീകരണവും (ചരിത്രം), ഇടതുപക്ഷമില്ലാത്ത കാലം, ദലിത് സമുദായവാദവും സാമൂദായികരാഷ്ട്രീയവും എന്നീ പുസ്തകങ്ങളും കലാപവും സംസ്‌കാരവും, അംബേദ്കർ ജീവിതവും ദൗത്യവും (എഡിറ്റർ) തുടങ്ങീ പതിനാലോളം കൃതികൾ രചിച്ചിട്ടുണ്ട്.

STORY HIGHLIGHT: kk koch memorial