Saudi Arabia

ഉംറ തീർത്ഥാടകരുടെ ബസിന് തീപിടിച്ചു; ആറ് പേർക്ക് ദാരുണാന്ത്യം, 14 പേർക്ക് പരിക്ക് – bus carrying umrah pilgrims catches fire

ബസ് മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ച് മറിഞ്ഞ് തീപിടിക്കുകയായിരുന്നു

സൗദി അറേബ്യയിൽ ഉംറ തീർത്ഥാടകരുടെ ബസിന് തീപിടിച്ച് ആറ് മരണം. 14 പേർക്ക് പരിക്കേറ്റു. ഇന്തോനേഷ്യൻ ഉംറ തീർത്ഥാടകരാണ് മരണപ്പെട്ടത്. 20 പേരാണ് ബസിലുണ്ടായിരുന്നത്. മക്ക മദീന റോഡിൽ വാദി ഖുദൈദിലാണ് അപകടമുണ്ടായത്.

ബസ് മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ച് മറിഞ്ഞ് തീപിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.

STORY HIGHLIGHT: bus carrying umrah pilgrims catches fire