ആവശ്യമായ സാധനങ്ങൾ
മുരിങ്ങയില
കപ്പ
സവാള
ഇഞ്ചിഞ്ചമുളക്
വെളുത്തുള്ളി
കറിവേപ്പില
മഞ്ഞൾ പൊടി
ഖരം മസാല
ഉപ്പ്
റസ്ക് പൊടി
മുട്ട
തയ്യാറാക്കുന്ന വിധം
പാനിൽ വെളിച്ചെണ്ണയൊഴിച്ച് ചൂടാകുമ്പോൾ സവാള ഇട്ട് വഴറ്റുക, ഉപ്പിട്ട് വഴറ്റുവാണെങ്കിൽ വേഗം വഴറ്റാം. ഇതിലേക്ക് ഇഞ്ചി, പച്ചമുളക്, വെളുത്തുള്ളി എന്നിവ ചെറുതായി അരിഞ്ഞത് ഇട്ട് നന്നായി ഇളക്കുക. കുറച്ച് കറിവേപ്പിലയും ഇട്ട് കൊടുക്കാം. ശേഷം ഇതിലേക്ക് ചെറുതാക്കി അരിഞ്ഞോ പിച്ചിയോ വച്ചിരിക്കുന്ന രണ്ടു കൈ പിടി മുരിങ്ങയിലയിട്ട് നന്നായി വഴറ്റുക. നന്നായി ചുരുങ്ങി വന്ന കൂട്ടിലേക്ക് ലേശം മഞ്ഞൾ പൊടി ,കാൽ സ്പൂൺ ഖരം മസാല എന്നിവയിട്ട് വീണ്ടും നന്നായി ഇളക്കി, വേവിച്ച് ഉടച്ച് വച്ചിരിക്കുന്ന കപ്പ (രണ്ട ഉരുളക്കിഴങ്ങ് വേവിച്ച് കിട്ടുന്ന അത്രയും ) ഇട്ട് നന്നായി യോജിപ്പിച്ച് തീ ഓഫ് ചെയ്യാം. തണുത്തതിന് ശേഷം ഇഷ്ടമുള്ള ആകൃതിയിൽ പരത്തി, അടിച്ച് വച്ചിരിക്കുന്ന മുട്ടയിലും അതിന് ശേഷം റസ്ക് പൊടിയിലും മുക്കി, തിളച്ച എണ്ണയിലിട്ട് ഫ്രൈ ചെയ്തിടുക്കാം.