ദിനംപ്രതി ചൂട് വര്‍ദ്ധിച്ചുവരികയാണ്. നിര്‍ജലീകരണവും ആരോഗ്യ പ്രശ്‌നങ്ങളും ശരീരത്തില്‍ വര്‍ദ്ധിച്ചുവരാനുള്ള സാധ്യത കൂടുതലാണ്. ഈ സമയത്ത് ശരീരത്തിലെ ചൂട് കുറചച്ച്, ശരീരം തണുപ്പിച്ച് നിര്‍ത്താന്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. ചൂടുസമയത്ത് നമ്മൾ കോട്ടൺ സതൃങ്ങൾ ആണ് ധരിക്കാറ്, അതുപോലെ തന്നെ ആഹാര കാര്യത്തിലും ശ്രദ്ധ വേണം . അത്തരത്തിൽ വേനല്‍ കാലത്ത് കഴിക്കാന്‍ പാടില്ലാത്ത ചില ആഹാരങ്ങളുണ്ട്. അവ ഏതെല്ലെമെന്ന് നോക്കാം.
കഴിക്കേണ്ടതും ശ്രദ്ധിക്കേണ്ടതും
ധാരാളം വെള്ളം കുടിക്കുക. ശരീരത്തില്‍ ജലാംശം നിലനിര്‍ത്താന്‍ ധാരാളം വെള്ളവും ഇലക്ട്രോലൈറ്റ് അടങ്ങിയ പാനീയങ്ങളും കുടിക്കേണ്ടത് അനിവാര്യമാണ്. സലാഡുകള്‍, പഴങ്ങള്‍, തൈര് തുടങ്ങിയ തണുപ്പുള്ള ഭക്ഷണങ്ങള്‍ കഴിക്കുക. വേനല്‍ക്കാലത്ത് കട്ടിയുള്ള ഭക്ഷണം ഒഴിവാക്കുക. ചൂട് കൂടുതലുള്ള സമയങ്ങളില്‍ വീടിനുള്ളില്‍ ഇരിക്കുക. ഇളം നിറത്തിലുള്ള അയഞ്ഞ വസ്ത്രങ്ങള്‍ ധരിക്കാന്‍ ശ്രദ്ധിക്കുക. വെള്ളരിക്ക, തക്കാളി തുടങ്ങിയ തണുപ്പുള്ള ചേരുവകള്‍ ചേര്‍ത്ത സലാഡുകള്‍ ശരീരത്തിലെ ചൂട് കുറയ്ക്കാന്‍ സഹായിക്കും. തണ്ണിമത്തന്‍ തുടങ്ങിയ പഴങ്ങള്‍ ശരീരത്തിലെ ചൂട് കുറയ്ക്കാനും ജലാംശം നല്‍കാനും സഹായിക്കും. സാധാരണ തൈരും തൈര് ചേര്‍ത്ത പാനീയങ്ങളും ശരീരത്തിലെ ചൂട് കുറയ്ക്കാനും ജലാംശം നല്‍കാനും സഹായിക്കും. പുതിന, തുടങ്ങിയ ഹെര്‍ബല്‍ ടീ ശരീരത്തിലെ ചൂട് കുറയ്ക്കാനും ജലാംശം നല്‍കാനും സഹായിക്കും. വെള്ളരിക്ക സൂപ്പ്, തൈര് സൂപ്പ് തുടങ്ങിയ തണുപ്പുള്ള സൂപ്പുകള്‍ ശരീരത്തിലെ ചൂട് കുറയ്ക്കാനും ജലാംശം നല്‍കാനും സഹായിക്കും. ചൂടുകാലത്ത് പഴങ്കഞ്ഞി കുടിക്കുന്നത് വളരെ നല്ലതാണ്. ശരീരം തണുപ്പിക്കാൻ പഴംങ്കഞ്ഞി നല്ലതാണ്. കൂടാതെ, ദഹനം വളരെ വേഗത്തിൽ നടക്കാനും പഴങ്കഞ്ഞി സഹായിക്കുന്നു. കരിക്കിൻ വെള്ളം കുടിക്കുന്നത് നല്ലതാണ്. കരിക്കിൻ വെള്ളവും ശരീരം തണുണപ്പിക്കാൻ വളരെയധികം സഹായിക്കും.
ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍
ഉയര്‍ന്ന അളവില്‍ പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ പരമാവധി കഴിക്കുന്നത് കുറയ്ക്കുക. അതില്‍ തന്നെ പോത്ത്, പോര്‍ക്ക്, ആട്ടിറച്ചി എന്നിവ കഴിക്കുന്നത് കുറയ്ക്കാവുന്നതാണ്. കാരണം, ഇത്തരം ഇറച്ചികള്‍ ശരീരത്തിലെ ചൂട് വര്‍ദ്ധിപ്പിക്കുകയും നിര്‍ജ്ജലീകരണത്തിന് കാരണമാവുകയും ചെയ്യും. ഇറച്ചി പോലെ തന്നെ മുട്ട കഴിക്കുന്നതും കുറയ്ക്കുക. മുട്ട വളരെ വേഗത്തില്‍ ദഹിക്കാന്‍ ബുദ്ധിമുട്ടുള്ളതിനാല്‍ ശരീരത്തിലെ ചൂട് വര്‍ദ്ധിപ്പിക്കും. ഉയര്‍ന്ന അളവില്‍ മെര്‍ക്കുറി അടങ്ങിയ സ്രാവ് പോലെയുള്ള മത്സ്യങ്ങള്‍ കഴിക്കുന്നത് ഒഴിവാക്കുക. ഇത്തരം മത്സ്യങ്ങള്‍ കഴിക്കുന്നതിലൂടെ ദഹന പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കാനും, ശരീരത്തിലെ ചൂട് വര്‍ദ്ധിപ്പിക്കാനും ഇവ കാരണമാകുന്നു. എരിവും പുളിയുമുള്ള ഭക്ഷണങ്ങള്‍ അമിതമായി കഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. അതുപോലെ, വറുത്തതും എണ്ണമയമുള്ളതുമായ ഭക്ഷണങ്ങള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക. പഞ്ചസാര കൂടുതലുള്ള ഭക്ഷണങ്ങള്‍, പ്രത്യേകിച്ച്, ഐസ്‌ക്രീം, കേക്കുകള്‍, മധുരപാനീയങ്ങള്‍ എന്നിവ ഒഴിവാക്കുക. ഇവ ദഹന പ്രശ്‌നങ്ങളുണ്ടാക്കുകയും ശരീരത്തിലെ ചൂട് വര്‍ദ്ധിപ്പിക്കുകയും ചെയ്യും. ഉപ്പ് അമിതമായി അടങ്ങിയിരിക്കുന്ന ആഹാരങ്ങള്‍, സംസ്‌കരിച്ച ഇറച്ചി, ടിന്നിലടച്ച ഭക്ഷണങ്ങള്‍ എന്നിവയും ഒഴിവാക്കാന്‍ ശ്രമിക്കുന്നത് നല്ലതായിരിക്കും.
content highlight : Summer food habits