വൃക്കയുടെ ആരോഗ്യം എന്നത് വളരെയധികം ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ്. കാരണം ഇന്നത്തെ കാലത്ത് വൃക്ക രോഗികളുടെ എണ്ണം വര്‍ദ്ധിച്ച് കൊണ്ടിരിക്കുകയാണ്. പല കാര്യങ്ങള്‍ ഇതിന് പിന്നിലുണ്ട് എന്നത് തന്നെയാണ് കൂടുതല്‍ ശ്രദ്ധിക്കേണ്ടതും. പലപ്പോഴും ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തിനായി വൃക്കകള്‍ ആരോഗ്യത്തോടെ സംരക്ഷിക്കേണ്ടതാണ്. കാരണം ശരീരത്തിലെ എല്ലാ ടോക്‌സിനുകളേയും പുറന്തള്ളുന്നതിന് സഹായിക്കുന്നതാണ് എപ്പോഴും വൃക്കകള്‍. അതിന്റെ ആരോഗ്യം സംരക്ഷിക്കുക എന്നത് അത്രയധികം ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട ഒരു കാര്യമാണ്.
മാലിന്യങ്ങള്‍ പുറന്തള്ളുന്നതിനോടൊപ്പം തന്നെ രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്നതിന്, ശരീരത്തിന് ആവശ്യമായ ഇലക്ട്രോലൈറ്റുകള്‍ സന്തുലിതമാക്കുന്നതിനും വൃക്കകള്‍ വഹിക്കുന്ന പങ്ക് നിസ്സാരമല്ല. പലപ്പോഴും ആരോഗ്യകരമായ വൃക്കകള്‍ തന്നെയാണ് എല്ലാവരും ആഗ്രഹിക്കുന്നത്. എന്നാല്‍ വൃക്കയുടെ ആരോഗ്യത്തെ അവഗണിക്കുന്നത് പലപ്പോഴും വിട്ടുമാറാത്ത രോഗങ്ങളിലേക്കാണ് നിങ്ങളെ എത്തിക്കുന്നത്. എന്നാല്‍ വൃക്കയുടെ ആരോഗ്യത്തിന് വേണ്ടി നാം എന്തൊക്കെയാണ് ഒഴിവാക്കേണ്ട ശീലങ്ങള്‍ എന്ന് നോക്കാം. ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഒരു പരിധി വരെ നമ്മുടെ ആരോഗ്യത്തെ മികച്ചതാക്കാന്‍ സാധിക്കുന്നു.
പുകവലി
പുകവലിക്കുന്ന ശീലം നിങ്ങള്‍ക്കുണ്ടെങ്കില്‍ അത് പരമാവധി ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം. കാരണം അത്രയധികം അപകടകരമായ അവസ്ഥയാണ് അത് ശരീരത്തിന് ഉണ്ടാക്കുന്നത്. ഇത് വൃക്കകളെ മാത്രമല്ല ശരീരത്തെ മൊത്തത്തില്‍ പ്രതിസന്ധിയിലാക്കുന്നു. പുകവലിക്കുന്നത് വഴി വൃക്കകള്‍ പ്രതിസന്ധിയില്‍ ആവുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. ഇത്തരം കാര്യങ്ങള്‍ ഒരിക്കലും നിസ്സാരമാക്കരുത്. അത് കൂടുതല്‍ അപകടത്തിലേക്കാണ് നിങ്ങളെ എത്തിക്കുന്നത്. പലപ്പോഴും വൃക്കകളിലേക്കുള്ള രക്തയോട്ടം കുറയ്ക്കുന്നതിനും ചില അവസരങ്ങളില്‍ രക്തം കട്ട പിടിക്കുന്നതിനും കാരണമാകുന്നു. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം.
ഉയര്‍ന്ന ഉപ്പ് കുറയ്ക്കുക
ചിലര്‍ ഭക്ഷണത്തില്‍ വളരെയധികം ഉപ്പ് ചേര്‍ക്കുന്നു. അത് ആരോഗ്യത്തിന് ഉണ്ടാക്കുന്ന പ്രതിസന്ധികള്‍ നിസ്സാരമല്ല. പലപ്പോഴും വൃക്കകളെ ഇത് കൂടുതല്‍ പ്രശ്‌നത്തിലേക്ക് എത്തിക്കുന്നു. വൃക്കകളില്‍ സമ്മര്‍ദ്ദം ചെലുത്തുന്നതിനും അതോടൊപ്പം തന്നെ വൃക്കകള്‍ പൂര്‍ണമായും തകരാറിലാവുന്നതിനും കാരണമാകുന്നു. ഇവരില്‍ വൃക്കരോഗം എളുപ്പത്തില്‍ പിടികൂടുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ ഉപ്പിന്റെ ഉപയോഗം അല്‍പം ശ്രദ്ധിക്കണം.
വേദനസംഹാരികളുടെ ദുരുപയോഗം
പലപ്പോഴും സ്വയം ചികിത്സ നടത്തുന്നവര്‍ അറിഞ്ഞിരിക്കേണ്ടതാണ്. കാരണം വേദനസംഹാരി മരുന്നുകള്‍ കഴിക്കുമ്പോള്‍ അത് പലപ്പോഴും വൃക്കകളില്‍ കൂടുതല്‍ പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു. ഇത് വൃക്കകളുടെ ഘടനക്ക് കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു എന്നതാണ് സത്യം, അത് മാത്രമല്ല അതിന്റെ ഫലമായി രക്താതിമര്‍ദ്ദം വര്‍ദ്ധിക്കുന്ന അവസ്ഥകളും ഉണ്ടാവുന്നു. ഇത്തരം കാര്യങ്ങള്‍ ഒരിക്കലും നിസ്സാരമല്ല എന്നതാണ് സത്യം. അതുകൊണ്ട് മരുന്നുകള്‍ കഴിക്കുമ്പോള്‍ വളരെയധികം ശ്രദ്ധിക്കണം. ഡോക്ടറുടെ നിര്‍ദ്ദേശമില്ലാതെ ഒരിക്കലും മരുന്നുകള്‍ കഴിക്കരുത്.
അമിതമായ മദ്യപാനം
മദ്യപിക്കുന്നത് ആരോഗ്യത്തിന് വളരെയധികം ദോഷം ചെയ്യുന്ന ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് വൃക്കകളുടെ ആരോഗ്യത്തിന് വളരെയധികം ദോഷം നല്‍കുന്നു. പലപ്പോഴും അമിതമായ മദ്യപാനം, രക്തസമ്മര്ദ്ദം വര്‍ദ്ധിക്കുന്നതിനും നിര്‍ജ്ജലീകരണത്തിലേക്കും എത്തിക്കുന്നു. പലപ്പോഴും ഇത് വൃക്കകളുടെ ആരോഗ്യത്തിനും കരളിന്റെ ആരോഗ്യത്തിനും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. ആരോഗ്യ സംരക്ഷണത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന ഇത്തരം അവസ്ഥകള്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. മദ്യപാനം പൂര്‍ണമായും നിര്‍ത്തുന്നതാണ് നല്ലത്.
അമിത പഞ്ചസാരയും സംസ്‌കരിച്ച ഭക്ഷണങ്ങളും
സംസ്‌കരിച്ച ഭക്ഷണങ്ങളും പഞ്ചസാരയും കഴിക്കുന്നത് കിഡ്‌നിയുടെ ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്നു. ഇതില്‍ ചേര്‍ക്കുന്ന പ്രിസര്‍വ്വേറ്റീവുകള്‍ പോലുള്ളവയാണ് പലപ്പോഴും ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്നത്.. അത് മാത്രമല്ല അനാരോഗ്യകരമായ കൊഴുപ്പുകള്‍, സോഡിയത്തിന്റെ ഉയര്‍ന്ന അളവ് എന്നിവയെല്ലാം പലപ്പോഴും നിങ്ങളില്‍ കൂടുതല്‍ പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു. അത് മാത്രമല്ല ഇത്തരം ഭക്ഷണങ്ങലില്‍ നാരുകള്‍, പ്രോട്ടീന്‍, അവശ്യ പോഷകങ്ങള്‍ എന്നിവ താരതമ്യേന കുറവാണ്. സ്ഥിരമായി ഇത്തരം ഭക്ഷണങ്ങള്‍ കഴിക്കുന്നവരില്‍ പലപ്പോഴും അത് കിഡ്‌നി രോഗത്തിലേക്ക് നയിക്കുന്നു.
നിര്‍ജ്ജലീകരണം
നിര്‍ജ്ജലീകരണത്തിലൂടെ വെല്ലുവിളി ഉയര്‍ത്തുന്ന പല പ്രശ്‌നങ്ങളും നമ്മുടെ ശരീരത്തിന് ഉണ്ടാവുന്നു. അത് മാത്രമല്ല ഇവ കിഡ്‌നിയുടെ ആരോഗ്യത്തെ നശിപ്പിക്കുന്നു. ശരിയായ ജലാംശം വൃക്കകളിലേക്കുള്ള രക്തയോട്ടത്തെ വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കും. എന്നാല്‍ പലപ്പോഴും നിര്‍ജ്ജലീകരണം ശരീരത്തില്‍ കൂടുതല്‍ വെല്ലുവിളികള്‍ ഉയര്‍ത്തുന്നു. ഇത് മൂത്രത്തിലെ അണുബാധയിലേക്കും കിഡ്‌നിസ്‌റ്റോണ്‍ പോലുള്ള പ്രശ്‌നങ്ങളിലേക്കും എത്തുന്നു.
ഉദാസീനമായ ജീവിത ശൈലി
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ ഉദാസീനമായ ജീവിത ശൈലി വളരെയധികം വെല്ലുവിളികള്‍ ഉയര്‍ത്തുന്നു. നിങ്ങളുടെ വൃക്കകളുടെ ആരോഗ്യം നഷ്ടപ്പെടുന്നതിലേക്ക് ഇത് എത്തുന്നു. അത് മാത്രമല്ല കൃത്യമായ ഉറക്കമില്ലായ്മയും കിഡ്‌നിയുടെ ആരോഗ്യത്തെ നശിപ്പിക്കും. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങളെല്ലാം വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഇതെല്ലാം വൃക്കകളുടെ ആരോഗ്യത്തോ മോശമായി ബാധിക്കുന്നു.
content highlight : Just pay attention to these things for kidney health