സമുദ്രനിരപ്പിൽ നിന്നും 1400 മീറ്റർ ഉയരത്തിലാണ് നെല്ലിക്കാ മല സ്ഥിതി ചെയ്യുന്നത്. മലയുടെ മുകളിൽ എത്തിയാൽ കാണുന്ന കാഴ്ചകൾ ഏറെ കൗതുകം ഉണർത്തുന്നവയാണ്. പശ്ചിമഘട്ട മലനിരകളുടെ ദൃശ്യഭംഗിയും, അഗസ്ത്യാർകൂടം, നെയ്യാർഡാം എന്നിവയുടെ ഒക്കെ വിദൂര ദൃശ്യഭംഗിയും ആസ്വദിക്കാം നെല്ലിക്കാ മലയുടെ മുകളിലെത്തിയാൽ. നിങ്ങളുടെ ദൈനംദിന സമ്മർദ്ദം ഒഴിവാക്കാനും കാഴ്ച ആസ്വദിക്കാനും യാത്രകൾ നടത്തുന്ന തരത്തിലുള്ള വ്യക്തിയാണോ നിങ്ങൾ?
അത്തരം യാത്രകൾക്ക് നിങ്ങൾ കുന്നുകളും താഴ്വരകളും പോലുള്ള പ്രകൃതി ഭംഗിയാൽ സമ്പന്നമായ പ്രദേശങ്ങൾ ആണോ തിരഞ്ഞെടുക്കാറുള്ളത്? അങ്ങനെ ആണെങ്കിൽ ഓഫ് റോഡ് യാത്രകൾ ഇഷ്ടപ്പെടുന്നവർക്ക് പോകാൻ പറ്റിയ ഒരു കിടിലൻ സ്പോട്ട് പരിചയപ്പെടാം. തിരുവനന്തപുരം അമ്പൂരിയിലുള്ള നെല്ലിക്ക മല. മലയോര പാതയിലൂടെയുള്ള യാത്ര സമ്മാനിക്കുന്നത് ഓഫ് റോഡ് ഡ്രൈവിന്‍റെ നവ്യാനുഭവം ആണ്. അധികം എക്സ്പ്ലോർ ചെയ്യപ്പെടാത്ത ഒരു ടൂറിസം സ്പോട്ട് കൂടിയാണ് നെല്ലിക്ക മല.
പശ്ചിമഘട്ട മലനിരകളുടെ ദൃശ്യഭംഗിയും, അഗസ്ത്യാർകൂടം, നെയ്യാർഡാം എന്നിവയുടെ ഒക്കെ വിദൂര ദൃശ്യഭംഗിയും ആസ്വദിക്കാം നെല്ലിക്കാ മലയുടെ മുകളിലെത്തിയാൽ. കൊളുക്കുമല പോലെ തന്നെ സാഹസിക സഞ്ചാരികൾക്കും ട്രക്കിംഗ് ഇഷ്ടപ്പെടുന്നവർക്കും ആസ്വദിക്കാൻ പറ്റിയ ഒരിടം കൂടിയാണ് നെല്ലിക്ക മല. മലയുടെ മുകളിൽ എത്തിയാൽ കാണുന്ന കാഴ്ചകൾ തന്നെയാണ് ഏറെ കൗതുകം ഉണർത്തുന്നത്.
STORY HIGHLIGHTS : thiruvananthapuram-off-road-trip-to-nelli-hill-top-aka-nellikkamala