കരുനാഗപ്പള്ളി കുലശേഖരപുരത്ത് പോലീസിന്‍റെ മയക്കുമരുന്ന് വേട്ട. ന്യൂജെൻ മയക്കുമരുന്നായ എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ. തൊടിയൂർ സ്വദേശി അർചന്ദ്, ആലപ്പാട് സ്വദേശി നാഥ്, പുതിയകാവ് സ്വദേശി ഹാഫിസ് സജീർ എന്നിവരാണ് പിടിയിലായത്. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ പൊലീസ് പ്രതികളെ പിടികൂടുകയായിരുന്നു.
കരുനാഗപ്പള്ളി പൊലീസും ഡാൻസാഫ് സംഘവും നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്. ഇവർക്ക് മയക്കുമരുന്ന് എവിടെ നിന്നാണ് ലഭിച്ചതെന്നതടക്കമുള്ള വിവരങ്ങൾ അന്വേഷിച്ച് വരികയാണെന്ന് പോലീസ് അറിയിച്ചു. ഇവരിൽനിന്ന് 2.90 ഗ്രാം എംഡിഎംഎ കണ്ടെടുത്തു.
STORY HIGHLIGHT: three youths arrested with mdma