Health

കണ്ണിലെ ചുവപ്പും വേദനയും; തുടക്കത്തിലേ ശ്രദ്ധിച്ചാൽ ദുഖിക്കേണ്ട

കണ്ണിലെ ചുവപ്പും വേദനയും ആളുകളിൽ സാധാരണയായി കണ്ടുവരുന്നതാണ്

ഇന്നത്തെ കാലത്ത് കണ്ണിലെ ചുവപ്പും വേദനയും ആളുകളിൽ സാധാരണയായി കണ്ടുവരുന്നതാണ്. എന്നാൽ ഏത് നിസാരമായി തള്ളിക്കളഞ്ഞാൽ ചിലപ്പോൾ കാഴ്ചയെ വരെ ബാധിക്കാം. ഗ്ലോക്കോമ, ഇന്നത്തെ കാലത്ത് പലരും കേട്ടിട്ടുള്ള വാക്കുകളില്‍ ഒന്നാണ് ഇത്. പലപ്പോഴും എന്താണ് ഇതിന്റെ കൃത്യമായ ലക്ഷണം, എന്താണ് ശ്രദ്ധിക്കേണ്ടത്, എന്തൊക്കെ അറിഞ്ഞിരിക്കണം എന്നത് ആദ്യം മനസ്സിലാക്കേണ്ടതാണ്. കണ്ണില്‍ നിന്ന് തലച്ചോറിലേക്ക് കാഴ്ചയുടെ സിഗ്നലുകള്‍ കൈമാറുന്ന ഒപ്റ്റിക് നാഡിക്ക് സംഭവിക്കുന്ന തകരാറാണ് ഗ്ലോക്കോമയെന്ന അവസ്ഥയിലേക്ക് എത്തിക്കുന്നത്. ഇത് തുടക്കത്തിലെ കണ്ടെത്തി ചികിത്സിച്ചില്ലെങ്കില്‍ പലപ്പോഴും കാഴ്ച നഷ്ടപ്പെടുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്തുന്നു. പലപ്പോഴും കണ്ണിന്റെ ലെന്‍സിനും കോര്‍ണിയക്കും ഇടയില്‍ മര്‍ദ്ദം വര്‍ദ്ധിക്കുന്നതിന്റെ ഫലമായാണ് ഇത്തരം അവസ്ഥകള്‍ സംഭവിക്കുന്നത്.

നേത്രാതിമര്‍ദ്ദം എന്നും ഇതിനെ പറയുന്നുണ്ട്. പല തരത്തിലുള്ള ഗ്ലോക്കോമയുള്ളത്. കാഴ്ച നഷ്ടപ്പെടാന്‍ ഇടയാക്കുന്ന ഗുരുതരമായ ഒരു നേത്രരോഗമാണ് ഗ്ലോക്കോമ എന്നതാണ് ആദ്യത്തെ കാര്യം. എന്നാല്‍ ശരീരം ചില രോഗലക്ഷണങ്ങള്‍ കാണിക്കുന്നു. രോഗാവസ്ഥയെ നേരത്തെ കണ്ടെത്തുന്നതിന് വേണ്ടി ചില ലക്ഷണങ്ങള്‍ ശരീരം പ്രകടമാക്കുന്നു. അവ എന്തൊക്കെയെന്നും എന്താണ് അവഗണിക്കാന്‍ പാടില്ലാത്തത് എന്നും നമുക്ക് നോക്കാം.

കണ്ണ് വേദനയും തലവേദനയും
കഠിനമായ കണ്ണുവേദനയോ തലവേദനയോ ഗ്ലോക്കോമയുടെ സൂചനയായിരിക്കാം. പലപ്പോഴും ഇത് സാധാരണ അവസ്ഥയാണെന്ന് കണക്കാക്കി പലരും അവഗണിക്കുന്നു. എന്നാല്‍ രോഗം മൂര്‍ച്ഛിക്കുമ്പോഴാണ് ഇത് ഗുരുതരമായ ലക്ഷണമാണെന്ന് മനസ്സിലാക്കുന്നത്. ഈ അസ്വസ്ഥത പലപ്പോഴും പെട്ടെന്ന് സംഭവിക്കുകയും ഓക്കാനം അല്ലെങ്കില്‍ ഛര്‍ദ്ദി എന്നിവയ്ക്കൊപ്പം ഉണ്ടാകുകയും ചെയ്യും. ഈ ലക്ഷണങ്ങള്‍ അനുഭവപ്പെടുകയാണെങ്കില്‍, ഉടന്‍ തന്നെ ഒരു നേത്രരോഗവിദഗ്ദ്ധനെ സമീപിക്കുക. ഒരിക്കലും ഇത്തരം ലക്ഷണങ്ങളെ അവഗണിക്കരുത്. അത് കൂടുതല്‍ ഗുരുതരമായ പ്രത്യാഘാതങ്ങളാണ് ഉണ്ടാക്കുന്നത്. അതുകൊണ്ട് തന്നെ ഓരോ നിമിഷവും ശ്രദ്ധ വേണം.

മങ്ങിയ കാഴ്ച
പലപ്പോഴും മങ്ങിയ കാഴ്ച ഗ്ലോക്കോമയുടെ സാധാരണ ലക്ഷണമാണ്. ഇത് ഒരു കണ്ണിനെയോ അല്ലെങ്കില്‍ രണ്ട് കണ്ണുകളെയോ ബാധിച്ചേക്കാം, കാലക്രമേണ അത് വഷളാകുകയും ചെയ്യും. പ്രത്യേകിച്ച് നിങ്ങളുടെ കാഴ്ചയില്‍ മാറ്റങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍, പതിവായി നേത്ര പരിശോധന അത്യാവശ്യമാണ്. അല്ലാത്ത പക്ഷം നിങ്ങളുടെ കാഴ്ചശക്തി പൂര്‍ണമായും നഷ്ടപ്പെടുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്തുന്നു. ഇത്തരത്തില്‍ ഓരോ മാറ്റവും ശ്രദ്ധിച്ചില്ലെങ്കില്‍ അത് പിന്നീട് ദു:ഖിക്കേണ്ട അവസ്ഥയിലേക്ക് എത്തുന്നു.

ലൈറ്റുകള്‍ക്കു ചുറ്റും വലയം
രാത്രിയില്‍, പ്രത്യേകിച്ച് വെളിച്ചത്തിന് ചുറ്റും ഒരു വലയം കാണുന്നത് ഗ്ലോക്കോമയുടെ ലക്ഷണമാകാം. കണ്ണിലെ മര്‍ദ്ദം വര്‍ദ്ധിക്കുന്നത് മൂലമാണ് ഇത് സംഭവിക്കുന്നത്, ഇത് കണ്ണിലേക്ക് പ്രകാശം എങ്ങനെ പ്രവേശിക്കുന്നു എന്നതിനെ ബാധിക്കുന്നു. അതുകൊണ്ട് തന്നെ കാഴ്ചശക്തിയെ ബാധിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്തുന്നതിന് മുന്‍പ് അല്‍പം ശ്രദ്ധിക്കണം. കണ്ണിനും കാഴ്ചയിലുമുണ്ടാവുന്ന പല അവസ്ഥകളും മാറ്റങ്ങളും കൃത്യമായി മനസ്സിലാക്കേണ്ടതാണ്. അല്ലാത്ത പക്ഷം അത് ഗുരുതരമായ അവസ്ഥകളിലേക്ക് നിങ്ങളെ എത്തിക്കും.

പെരിഫറല്‍ കാഴ്ച നഷ്ടപ്പെടല്‍
പെരിഫറല്‍ കാഴ്ച ക്രമേണ നഷ്ടപ്പെടുന്നത് ഗ്ലോക്കോമയുടെ ഒരു പ്രധാന സൂചകമാണ്. അതായത് നേരെ മുന്നോട്ട് നോക്കുമ്പോള്‍ വശത്തുള്ള വസ്തുക്കള്‍ കാണാന്‍ കഴിഞ്ഞേക്കില്ല. കൂടുതല്‍ കാഴ്ച നഷ്ടപ്പെടുന്നത് തടയാന്‍ നേരത്തെയുള്ള കണ്ടെത്തല്‍ അത്യന്താപേക്ഷിതമാണ്. ഇത്തരം അവസ്ഥയില്‍ ഓരോ മാറ്റവും അതീവ ഗൗരവത്തോടെ കാണേണ്ടതാണ്. എന്തൊക്കെയെങ്കിലും കാഴ്ചശക്തിയില്‍ ചെറിയ മാറ്റങ്ങള്‍ ഉണ്ടാവുമെങ്കില്‍ അതിനെ നിസ്സാരമാക്കി വിടരുത് എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം.

കണ്ണില്‍ ചുവപ്പ്
കണ്ണില്‍ തുടര്‍ച്ചയായ ചുവപ്പ് നിറം കാണുന്നത് അവഗണിക്കരുത്. ഇത് ഗ്ലോക്കോമയുമായി ബന്ധപ്പെട്ട കണ്ണിന്റെ മര്‍ദ്ദം വര്‍ദ്ധിക്കുന്നതിന്റെ ലക്ഷണമാകാം. ഈ ലക്ഷണം തുടരുകയാണെങ്കില്‍ നിര്‍ബന്ധമായും ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് കൂടുതല്‍ അപകടത്തിലേക്കും കാഴ്ച പൂര്‍ണമായും നഷ്ടപ്പെടുന്നതിലേക്കും എത്തിക്കുന്നു. ഗ്ലോക്കോമയുടെ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ തടയാന്‍ സമയബന്ധിതമായ ഇടപെടല്‍ ആവശ്യമാണ്. പതിവായി നേത്ര പരിശോധന നടത്തുന്നതും ഈ ലക്ഷണങ്ങളെക്കുറിച്ചുള്ള അവബോധവും നേരത്തെയുള്ള രോഗനിര്‍ണയത്തിനും ചികിത്സയ്ക്കും സഹായിക്കും.

content highlight : Eye redness and pain