വ്യത്യസ്തവും രുചികരവുമായ ഉപ്പുമാവ് അഞ്ച് മിനിറ്റിൽ തയ്യാറാക്കാം.
ചേരുവകൾ
അവൽ- 1 കപ്പ്
സവാള- 1/2 കപ്പ്
ഇഞ്ചി- 1 ടേബിൾ സ്പൂൺ( ചെറുതായി അരിഞ്ഞത്)
പച്ചമുളക്- 1 എണ്ണം
കറിവേപ്പില- ആവശ്യത്തിന്
കടുക്- 1/2 ടീസ്പൂൺ
ഉഴുന്ന്- 1 ടീസ്പൂൺ
വെള്ളം- 1/2 കപ്പ്
തേങ്ങ- 1/4 കപ്പ്
ഉപ്പ്- ആവശ്യത്തിന്
എണ്ണ- ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഒരു പാനിൽ എണ്ണ ഒഴിച്ച് അതിൽ കടുക് ചേർത്തു പൊട്ടിക്കാം.
കുറച്ചു ഉഴുന്നു കൂടി ചേർത്തു വറുക്കാം.
അതിൻ്റെ നിറം മാറി വരുമ്പോൾ സവാള, ഇഞ്ചി, പച്ചമുളക്, കറിവേപ്പില എന്നിവ ചെറുതായി അരിഞ്ഞതു ചേർത്തു വഴറ്റാം.
ഇതിലേയ്ക്ക് അര കപ്പ് വെള്ളം ഒഴിച്ച് ആവശ്യത്തിന് ഉപ്പും ചേർക്കാം.
വെള്ളം തിളച്ചു വരുമ്പോൾ അവലും തേങ്ങ ചിരകിയതും ചേർത്ത് അടച്ചു വച്ച് വേവിക്കാം.
വെള്ളം വറ്റി അവൽ വെന്തതിനു ശേഷം മുകളിലായി നെയ്യിൽ വറുത്തെടുത്ത കശുവണ്ടിയും ഉണക്കമുന്തിരിയും ചേർക്കാം.
content highlight: poha-upma-easy-recipe