Kerala

ഗുണ്ടയെ വെട്ടിക്കൊലപ്പെടുത്തി; മുന്‍ വൈരാഗ്യമെന്ന് സൂചന – thrissur kunnamkulam ganster

കുന്നംകുളത്ത് ഗുണ്ടയെ വെട്ടിക്കൊലപ്പെടുത്തി. നിരവധി കേസുകളില്‍ പ്രതിയായ അക്ഷയ് ആണ് കൊല്ലപ്പെട്ടത്. മുന്‍ വൈരാഗ്യമാണ് കൊലപാതകത്തിനു പിന്നിലെന്നാണ് സൂചന. പെരുമ്പിലാവില്‍ വെച്ച് നടന്ന ആക്രമണത്തിനു പിന്നില്‍ അക്ഷയ്യുടെ സുഹൃത്തുക്കളായ ബാധുഷ, ലിഷോയ് എന്നിവരാണ്.

ലഹരിക്കടത്തും പോലീസിനെ അക്രമിച്ചതുമടക്കം നിരവധി കേസുകളില്‍ പ്രതിയാണ് അക്ഷയ്. ആക്രമണത്തിനിടെ പരിക്കേറ്റ ബാധുഷയെ പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

STORY HIGHLIGHT: thrissur kunnamkulam ganster