സുപ്രീം കോടതിയിലെ ആറ് ജഡ്ജിമാരടങ്ങുന്ന സംഘം കലാപബാധിത സംസ്ഥാനമായ മണിപ്പുർ ഇന്ന് സന്ദർശിക്കും. മേഖലകളിലെ തൽസ്ഥിതി പരിശോധിക്കും. ജന ജീവിതങ്ങളിലെ പുരോഗതി ഉൾപ്പെടെയുള്ളവയും വിലയിരുത്തും. ജസ്റ്റിസുമാരായ സൂര്യകാന്ത്, വിക്രം നാഥ്,കെ വി വിശ്വനാഥൻ എന്നിവർ ഉൾപ്പെടെയുള്ള സംഘമാണ് മണിപ്പൂരിലെത്തുക.
അതേസമയം ജസ്റ്റിസ് എൻ.കോടീശ്വർ സിങ്, കുക്കി ഭൂരിപക്ഷ മേഖലയായ ചുരാചന്ദ്പൂർ സന്ദർശിക്കില്ല. മെയ്തി വിഭാഗത്തിൽപ്പെട്ട ജസ്റ്റിസ് എൻ.കെ.സിങ് കുക്കി ഭൂരിപക്ഷ മേഖലയായ ചുരാചന്ദ്പൂർ സന്ദർശിച്ചാൽ ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാകുമെന്ന റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിലാണിത്. ഇക്കാര്യം ചുരാചന്ദ്പൂർ ജില്ലാ ബാർ അസോസിയേഷൻ സ്ഥിരീകരിച്ചു.
മണിപ്പൂർ ഹൈക്കോടതിയിൽ 12 വർഷത്തിൽ നടക്കുന്ന ആഘോഷ പരിപാടികളുടെ ഭാഗമായാണ് ജഡ്ജിമാരുടെ സംസ്ഥാന സന്ദർശനം.സന്ദർശനത്തിന്റെ പശ്ചാത്തലത്തിൽ മണിപ്പൂരിൽ സുരക്ഷ ശക്തമാക്കി.