മലയാലപ്പുഴ: പത്തനംതിട്ട മലയാലപ്പുഴയില്‍ സ്ത്രീധനത്തിനായി ഭാര്യയെ ഉപദ്രവിച്ച 52വയസുകാരന്‍ അറസ്റ്റില്‍. 2020ൽ മലയാലപ്പുഴ സ്വദേശിയെ വിവാഹം ചെയ്യുമ്പോൾ ഇയാളുടെ പ്രായം നാല്‍പത്തിയേഴ് ആയിരുന്നു. മലയാലപ്പുഴ സ്വദേശി കലയുടെ പരാതിയിലാണ് ഭർത്താവ് ബിജു അറസ്റ്റിലായത്. കല്യാണം കഴിഞ്ഞത് മുതല്‍ സ്ത്രീധനം കുറഞ്ഞു പോയെന്ന് പറഞ്ഞ് ഉപദ്രവം പതിവായിരുന്നു എന്നാണ് കലയുടെ പരാതി.
കഴിഞ്ഞ പതിനൊന്നാം തീയതി ബിജു കലയുടെ കഴുത്തില്‍ തുണിയിട്ട് മുറുക്കി ശ്വാസം മുട്ടിച്ച് കൊല്ലാൻ ശ്രമിച്ചതോടെ ഇവർ രക്ഷപെട്ട് ഓടുകയായിരുന്നു. പിന്നാലെയാണ് ഇവർ പൊലീസിൽ പരാതി നല്‍കിയത്. മലയാലപ്പുഴ പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പരിക്കേറ്റ കല അടൂർ ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. ബിജു പതിവായി മർദ്ദിച്ചിരുന്നെന്ന് കല ആരോപിക്കുന്നത്. 11ന് ക്രൂരമായ മർദ്ദനത്തിൽ നിന്ന് രക്ഷപ്പെട്ട് പന്തളം പൂഴിക്കാടുള്ള താൽക്കാലിക അഭകേന്ദ്രമായ ‘സ്‌നേഹിത’ യിൽ എത്തുകയായിരുന്നു.