Kerala

30,000 സ്ത്രീകളുടെയും യുവാക്കളുടെയും സംരംഭകത്വവും സാമ്പത്തിക സാക്ഷരതയും പ്രോത്സാഹിപ്പിക്കാന്‍ ആമസോണ്‍ | Amazon India

കൊച്ചി: സ്ത്രീകളെയും യുവാക്കളെയും സ്വന്തമായി ബിസിനസ്സ് ആരംഭിക്കുന്നതിനെക്കുറിച്ചും സാമ്പത്തികം കൈകാര്യം ചെയ്യുന്നതിനെക്കുറിച്ചും പഠിക്കാന്‍ സഹായിക്കുന്നതിനായി ‘എന്‍റര്‍പ്രണര്‍ഷിപ്പ് ഫോര്‍ എനേബിള്‍മെന്‍റ്’ അവതരിപ്പിച്ച് ആമസോണ്‍. മൂന്ന് വര്‍ഷത്തെ പരിപാടിയില്‍ 30,000 സ്ത്രീകള്‍ക്കും യുവാക്കള്‍ക്കും ആമസോണ്‍ ഇന്ത്യ പരിശീലനം നല്‍കും.

സുസ്ഥിരമായ ഉപജീവനമാര്‍ഗ്ഗങ്ങള്‍ക്കായുള്ള നൂതനാശയങ്ങള്‍ വികസിപ്പിക്കാന്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഉപജീവന സഹായ സംഘടനയായ ആക്സസ് ഡെവലപ്മെന്‍റ് സര്‍വീസസുമായി സഹകരിച്ചാണ് ഈ പരിപാടി നടപ്പാക്കുക. ഈ പരിപാടി ഹരിയാന, ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലുടനീളം നടപ്പാക്കും. എന്‍റര്‍പ്രണര്‍ഷിപ്പ് ഫോര്‍ എനേബിള്‍മെന്‍റ് അവതരിപ്പിച്ചുകൊണ്ട് ഗുരുഗ്രാമില്‍ നടന്ന പരിപാടിയില്‍ ഗുരുഗ്രാമിലെ വികസന വകുപ്പ്, റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ, നാഷണല്‍ ബാങ്ക് ഫോര്‍ അഗ്രികള്‍ച്ചര്‍ ആന്‍ഡ് റൂറല്‍ ഡെവലപ്മെന്‍റ് (നബാര്‍ഡ്), റൂറല്‍ ഡെവലപ്മെന്‍റ് & സെല്‍ഫ് എംപ്ലോയ്മെന്‍റ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് (ആര്‍യുഡിഎസ്ഇടിഐ) എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

സ്ത്രീകള്‍ നയിക്കുന്ന സംരംഭങ്ങളുടെ ഒരു തരംഗം സൃഷ്ടിച്ച് ദീര്‍ഘകാല വളര്‍ച്ചയ്ക്ക് പുതിയ അവസരങ്ങള്‍ തുറക്കാനും, കൂടുതല്‍ ഉള്‍ക്കൊള്ളുന്ന സമ്പദ്വ്യവസ്ഥയ്ക്കായി ലിംഗ സമത്വത്തിന്‍റെ നേട്ടം പ്രയോജനപ്പെടുത്താനും സാധിക്കുമെന്ന് ആക്സസ് ഡെവലപ്മെന്‍റ് സര്‍വീസസ് സിഇഒ വിപിന്‍ ശര്‍മ്മ പറഞ്ഞു. ഈ സംരംഭത്തിലൂടെ സുസ്ഥിര ബിസിനസുകള്‍ കെട്ടിപ്പടുക്കുന്നതിന് ആവശ്യമായ മാര്‍ഗങ്ങളും കഴിവുകളും സ്ത്രീകള്‍ക്കും യുവാക്കള്‍ക്കും നല്‍കുകയാണ് ലക്ഷ്യമെന്ന് ആമസോണ്‍ ലോജിസ്റ്റിക്സ് ഇന്ത്യ വൈസ് പ്രസിഡന്‍റ് ഡോ. കരുണ ശങ്കര്‍ പാണ്ഡെ പറഞ്ഞു.

വനിതാ സംരംഭകത്വത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് ക്രമീകരിച്ച മെന്‍റര്‍ഷിപ്പ് പ്രോഗ്രാമുകള്‍ വഴി 3,000 സംരംഭകര്‍ക്ക് വരെ ബിസിനസ് വികസന പരിശീലനവും പിന്തുണയും നല്‍കുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം. സ്മാര്‍ട്ട്ഫോണ്‍ ഉപയോഗത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന 24,000 പങ്കാളികള്‍ക്ക് ഡിജിറ്റല്‍ സാക്ഷരതാ പരിശീലനം നല്‍കാനും 22,000 വ്യക്തികള്‍ക്ക് ഡിജിറ്റല്‍ പേയ്മെന്‍റ് പ്ലാറ്റ്ഫോം പരിശീലനം നല്‍കാനും പരിപാടി ലക്ഷ്യമിടുന്നു.

മൂന്നാം വര്‍ഷത്തോടെ 1,200 പുതിയ സംരംഭങ്ങള്‍ തുടങ്ങുന്നതിനും ഈ പരിപാടി പിന്തുണ നല്‍കും, ഇതില്‍ 80 ശതമാനം മൂന്നാം വര്‍ഷത്തോടെ ഒരു ലക്ഷം രൂപ വാര്‍ഷിക വരുമാനം നേടുമെന്ന് പ്രതീക്ഷിക്കുന്നു. സ്ത്രീകള്‍ നയിക്കുന്ന 10 മാതൃകാ സംരംഭങ്ങളും ഇത് വികസിപ്പിക്കും, ഇവ വാര്‍ഷിക വിറ്റുവരവില്‍ 10 മുതല്‍ 25 ലക്ഷം രൂപ വരെയാകുമെന്നും പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും പ്രതീക്ഷിക്കുന്നു. ഈ സംരംഭകര്‍ക്ക് ഓഫ്ലൈനായും ഓണ്‍ലൈനായും വില്‍ക്കാനുള്ള അവസരങ്ങള്‍ സൃഷ്ടിക്കുക എന്നതും പരിപാടിയുടെ ലക്ഷ്യമാണ്. അറിവ് സൃഷ്ടിയ്ക്കാനും സംരംഭ വികസനത്തിലും ലക്ഷ്യത്തോടെ ഈ പദ്ധതി 3 സംസ്ഥാനങ്ങളിലായി നടപ്പിലാക്കുകയും വിപുലീകരിക്കുകയും ചെയ്യും.

ഈ പദ്ധതി ഹരിയാനയിലെ ഗുരുഗ്രാം ജില്ലയിലെ ഫറുഖ്നഗര്‍, ടൗറു മേഖലകളിലെ മൂന്ന് ക്ലസ്റ്ററുകള്‍ക്ക് പ്രാധാന്യം നല്‍കും, പ്രത്യേകിച്ചും ജമാല്‍പൂര്‍, സെഹ്സോള, ബിനോള, ഭോറ കലാന്‍ എന്നിവയെ ലക്ഷ്യമിട്ടായിരിക്കും. ഉത്തര്‍ പ്രദേശില്‍ ഈ പദ്ധതി ലഖ്നൗവിലെ ഭൗകാപുരും ഉന്നാവോയിലെ ബജ്ഹേരയും എന്ന രണ്ടു പ്രധാന ക്ലസ്റ്ററുകളില്‍ കേന്ദ്രീകരിക്കും. ഇവിടെ ചികന്‍കാരി, ടെറാകോട്ടാ കരകൗശലങ്ങള്‍ എന്നിവയ്ക്ക് വലിയ സാധ്യതയുണ്ട് അതിനോടൊപ്പം ബാങ്കിംഗ് കോറസ്പോണ്ടന്‍റ് യൂണിറ്റുകള്‍, റീട്ടെയില്‍ സ്റ്റോറുകള്‍, വസ്ത്രവ്യാപാരങ്ങള്‍, ഭക്ഷണ സേവന സ്ഥാപനങ്ങള്‍ എന്നിവയും ഉള്‍ക്കൊള്ളുന്നു.

മഹാരാഷ്ട്രയില്‍ ഭിവണ്ടി പ്രദേശത്തെ മൂന്ന് ക്ലസ്റ്ററുകളിലായി ഈ പദ്ധതി പ്രവര്‍ത്തിക്കും. കളിമണ്‍പാത്രങ്ങള്‍, വര്‍ളി ചിത്രങ്ങള്‍ തുടങ്ങിയ പരമ്പരാഗത കരകൗശല വസ്തുക്കള്‍, പവര്‍ ലൂം യൂണിറ്റുകള്‍, ഭക്ഷ്യ ഉത്പാദനം, ട്യൂഷന്‍, കാറ്ററിംഗ് സേവനങ്ങള്‍ തുടങ്ങിയ സേവന-അധിഷ്ഠിത ബിസിനസ്സുകള്‍ എന്നിവ വികസിപ്പിക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

അമസോണ്‍ ഇന്ത്യ നമ്മുടെ സമൂഹങ്ങളില്‍ നല്ലതിനുള്ള ശക്തിയാകാന്‍ പ്രതിജ്ഞാബദ്ധമാണ്. 2014 മുതല്‍, വിദ്യാഭ്യാസം, ഉപജീവന മാര്‍ഗങ്ങള്‍, ആരോഗ്യസംരക്ഷണം, പരിസ്ഥിതി താത്പര്യങ്ങള്‍, ദുരന്ത പ്രതികരണം എന്നിവ ഉള്‍ക്കൊള്ളുന്ന പ്രധാന സാമൂഹിക ആവശ്യങ്ങള്‍ പരിഹരിക്കുന്നതിന് സാമൂഹിക ഇടപെടലുകള്‍ക്ക് മാറ്റം വന്നു. ഇപ്പോള്‍ ആഹാരവും പോഷകസുരക്ഷയും, ഉപജീവന മാര്‍ഗങ്ങളും, ജോലിക്കാരുടെ ക്ഷേമവും എന്നിങ്ങനെ ദീര്‍ഘകാല പദ്ധതികളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. എന്‍ജിഒകള്‍, പ്രാദേശിക അംബാസഡര്‍മാര്‍, കമ്മ്യൂണിറ്റി പങ്കാളികള്‍ എന്നിവരുമായി സഹകരിച്ച് നിലനില്‍ക്കുന്നതും അര്‍ത്ഥവത്തായതുമായ സ്വാധീനം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നു.