Kerala

പിബി അംഗങ്ങൾക്ക് പ്രായപരിധിയിൽ ഇളവില്ല: എം.വി. ഗോവിന്ദൻ | M V Govindhan CPM

ഡൽഹി: പോളിറ്റ് ബ്യൂറോ അംഗങ്ങൾക്ക് പ്രായപരിധിയിൽ ഇളവുണ്ടാവില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. പിണറായി വിജയന് പ്രായപരിധിയിൽ ഇളവുണ്ടാകുമെന്ന വാർത്തകൾക്കിടെയാണ് ഗോവിന്ദന്‍റെ പ്രതികരണം.

ഇളവ് ലഭിച്ചില്ലെങ്കിൽ ഏഴുപേരാണ് പിബിയിൽ നിന്ന് മാറിനിൽക്കേണ്ടിവരിക. രാജ്യത്തെ ഏക കമ്യൂണിസ്റ്റ് മുഖ്യമന്ത്രി എന്ന പരിഗണന നൽകിയാണ് പിണറായിക്ക് പാർട്ടി ഇളവ് നൽകുന്നതെന്നായിരുന്നു റിപ്പോര്‍ട്ട്.