ചേന കിഴങ്ങുവർഗ്ഗത്തിൽപ്പെട്ട ഒരു പ്രധാന പച്ചക്കറിയാണ്. ഇത് രുചികരവും പോഷകപ്രദവുമാണ്. ചേനയിൽ കാർബോഹൈഡ്രേറ്റ്സ്, ഫൈബർ, വിറ്റാമിനുകൾ, മിനറൽസ് എന്നിവ അടങ്ങിയിരിക്കുന്നു. സാമ്പാർ, അവിയൽ, കാളൻ, മെഴുക്ക്പുരട്ടി തുടങ്ങിയ വിഭവങ്ങളിൽ നമ്മൾ ചേന ഉപയോഗിക്കാറുണ്ട്. ചേനയുടെ ആരോഗ്യഗുണങ്ങൾ നിരവധിയാണ് നമ്മുടെ ശരീരത്തിലേക്ക് ചേനെ എത്തുമ്പോൾ ആരോഗ്യഗുണങ്ങൾ നിരവധിയായി വാർദ്ധിക്കുകയാണ് ചെയ്യുന്നത്. എന്നാൽ ഇതുകൊണ്ടുള്ള ഗുണങ്ങൾ പലരും അറിയാറില്ല ഇതിന്റെ ആരോഗ്യഗുണങ്ങൾ അറിയാം
ഗുണങ്ങൾ
ചേന കഴിക്കുന്നത് ഹൃദയത്തിന് ഗുണകരമായ പോഷകങ്ങൾ നൽകുന്നു. ഇതിലടങ്ങിയിരിക്കുന്ന ഫൈബർ, കൊളസ്‌ട്രോൾ കുറയ്ക്കാനും, ദഹനം മെച്ചപ്പെടുത്താനും മലബന്ധം തടയാനും സഹായിക്കുന്നതായി അറിയപ്പെടുന്നു, അതേസമയം പൊട്ടാസ്യം രക്തസമ്മർദ്ദം നിലനിർത്താനും സഹായിക്കുന്നു. കൂടാതെ, ചേനയിൽ അടങ്ങിയിരിക്കുന്ന ഒമേഗാ-3 ഫാറ്റി ആസിഡുകൾ ഹൃദയ പ്രവർത്തനം മെച്ചപ്പെടുത്തും.
കുറഞ്ഞ ഗ്ലൈസെമിക് ഇൻഡക്സ് ഉള്ളതിനാൽ, ചേന ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കുന്നു. ചേന വളരെ ആരോഗ്യകരമാണ് പക്ഷെ ചിലരിൽ ഇത് അലർജിയുണ്ടാക്കാം, അതുപോലെ അമിതമായി കഴിച്ചാൽ ദഹനക്കേടും ഉണ്ടാകാൻ സാധ്യതയുണ്ട്. അതിനാൽ, ചേന മിതമായ അളവിൽ കഴിക്കുക.