ചേമ്പ് വിത്ത് രുചികരവും പോഷകപ്രദവുമായ ഒരു പച്ചക്കറിയാണ്. ചേമ്പ് വിത്ത് കാർബോഹൈഡ്രേറ്റ്സ്, ഫൈബർ, വിറ്റാമിനുകൾ (സി, ബി6), മിനറൽസ് (പൊട്ടാസ്യം, മഗ്നീഷ്യം) എന്നിവയാൽ സമ്പന്നമാണ്. ഇത് നമ്മുടെ ശരീരത്തിലേക്ക് എത്തുന്നതുകൊണ്ട് ഒരുപാട് ഗുണങ്ങൾ നമ്മുടെ ശരീരത്തിൽ ഉണ്ടാവുന്നുണ്ട് . ഈ ഗുണങ്ങൾ മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്. നമ്മുടെ ശരീരത്തിൽ ഇതുമൂലം ഉണ്ടാകുന്ന ഗുണങ്ങളും ചേമ്പ് വിത്ത് കഴിക്കുന്നത് കൊണ്ടുള്ള ആരോഗ്യ ഗുണങ്ങളും അറിയാം
ഗുണങ്ങൾ
ഇതിലെ ഫൈബർ, ശരീരത്തിലെ പഞ്ചസാരയുടെ ആഗിരണം കുറയ്ക്കും, അതുവഴി പ്രമേഹമുള്ളവർക്ക് രക്തത്തിലെ ഷുഗറിന്റെ അളവ് നിയന്ത്രിക്കാൻ കഴിയുന്നു. കൂടാതെ, പൊട്ടാസ്യം രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുന്നു.
ചേമ്പ് വിത്ത് കഴിക്കുന്നത് കൊളസ്‌ട്രോൾ കുറയ്ക്കാൻ അനുയോജ്യമാണ്. ചേമ്പിലെ ആന്റിഓക്‌സിഡന്റുകൾ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നു. അതുപോലെ, ഇതിലെ കാർബോഹൈഡ്രേറ്റിന്റെ അംശം ശരീരത്തിന് ഊർജ്ജം നൽകുകയും ചെയ്യുന്നു.
ചേമ്പ് കഴിക്കുമ്പോൾ തണ്ടിലും ഇലകളിലും അടങ്ങിയിരിക്കുന്ന കാൽസ്യം ഓക്സലേറ്റ് ചിലരിൽ അലർജിക്ക് കാരണമാകും. ഇത് തൊണ്ടയിലും നാവിലും ചൊറിച്ചിൽ ഉണ്ടാക്കാം. അതിനാൽ ആദ്യമായി കഴിക്കുമ്പോൾ ചെറിയ അളവിൽ കഴിക്കുക.