ഈ അവസ്ഥയെക്കുറിച്ച് അറിയാം
ഡിമിനിഷ്ഡ് ഒവേറിയൻ റിസർവ് എന്നത് ഒരു സ്ത്രീയുടെ അണ്ഡാശയങ്ങളിൽ ആരോഗ്യമുള്ള അണ്ഡങ്ങളുടെ എണ്ണം കുറഞ്ഞതായി സൂചിപ്പിക്കുന്ന ഒരു അവസ്ഥയാണ്. ഇത് പ്രത്യുത്പാദന ശേഷിയെ ബാധിക്കുകയും ഗർഭധാരണം ചെയ്യുന്നതിനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. പ്രായം, ജനിതകഘടകങ്ങൾ, ചികിത്സകൾ തുടങ്ങിയ നിരവധി കാരണങ്ങൾ ഇതിന് കാരണമാകാം.
ഒരു സ്ത്രീയുടെ അണ്ഡാശയങ്ങളിൽ ജനനം മുതൽ നിശ്ചിത എണ്ണം അണ്ഡങ്ങൾ ഉണ്ടാകും. പ്രായമാകുന്നതോടെ ഈ അണ്ഡങ്ങളുടെ എണ്ണം കുറയാൻ തുടങ്ങും. ഇതാണ് പ്രധാന കാരണം. പുകവലി, അമിതമായ മദ്യപാനം, അമിതവണ്ണം, ചില അണുബാധകൾ എന്നിവ ഡിമിനിഷ്ഡ് ഒവേറിയൻ റിസർവ് വേഗത്തിലാക്കാൻ സാധ്യതയുണ്ട്.ആരോഗ്യകരമായ ജീവിതശൈലി സ്വീകരിക്കുന്നതിലൂടെ അവശേഷിക്കുന്ന അണ്ഡങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്താനും അണ്ഡവിസർജ്ജനത്തെ സഹായിക്കാനും സാധിക്കും.