ബാലരാമപുരത്ത് ഹാന്‍ടെക്‌സ് പ്രോസസിംഗ് സെന്റര്‍ വളപ്പിലുള്ള 30 അടി താഴ്ചയുള്ള കിണര്‍ ഇടിഞ്ഞുതാഴുന്നതു കാരണം പ്രദേശവാസികള്‍ക്ക് അപകടമുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് ജില്ലാ കളക്ടര്‍, ഹാന്‍ടെക്‌സ് മാനേജിംഗ് ഡയറക്ടര്‍, ബാലരാമപുരം പഞ്ചായത്ത് സെക്രട്ടറി, പരാതിക്കാരിയായ ആര്‍. സുധ എന്നിവരുടെ ഒരു യോഗം വിളിച്ച് ദുരന്തനിവാരണ നിയമപ്രകാരം സ്വീകരിക്കാന്‍ കഴിയുന്ന നടപടികള്‍ പരിശോധിച്ച് ആറാഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ്.
അപകടാവസ്ഥയിലുള്ള കിണര്‍ ജില്ലാ പഞ്ചായത്തിന്റെ സഹായത്തോടെ നീന്തല്‍കുളമാക്കാന്‍ പഞ്ചായത്ത് തീരുമാനിച്ച സാഹചര്യത്തില്‍ ഇതുമായി ബന്ധപ്പെട്ട് ജില്ലാ പഞ്ചായത്ത് സ്വീകരിച്ച നടപടികള്‍ ജില്ലാ പഞ്ചായത്ത് സെക്രട്ടറി ആറാഴ്ചക്കുള്ളില്‍ സമര്‍പ്പിക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു. ഹാന്‍ടെക്‌സിന്റെ നിലവിലെ സാമ്പത്തിക സ്ഥിതി അനുസരിച്ച് കിണറിന്റെ അപകടാവസ്ഥ ഒഴിവാക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ കഴിയാത്തതു കാരണമാണ് സ്ഥാപന മേധാവി
ദുരന്തനിവാരണ നിയമത്തിന്റെ അടിസ്ഥാനത്തില്‍ സാമ്പത്തികസഹായം നല്‍കണമെന്ന് കളക്ടര്‍ക്ക് കത്ത് നല്‍കിയതെന്ന് ഉത്തരവില്‍ പറഞ്ഞു. എന്നാല്‍ യാതൊരു പ്രതികരണവും ഉണ്ടായിട്ടില്ലെന്നാണ് എം. ഡി. കമ്മീഷനെ അറിയിച്ചത്. പരാതിക്കാരിയുടെ ചുറ്റുമതിലും ഒന്നരസെന്റ് വസ്തുവും ഇടിഞ്ഞ് കിണറില്‍ വീണെന്നും മഴക്കാലത്ത് കൂടുതല്‍ ഇടിയാന്‍ സാധ്യതയുണ്ടെന്നും പരാതിക്കാരി അറിയിച്ചു.
2023 സെപ്റ്റംബര്‍ മുതല്‍ ഇക്കാര്യത്തില്‍ സഹായം അഭ്യര്‍ത്ഥിച്ച് കളക്ടര്‍ക്ക് കത്ത് നല്‍കിയിട്ടും ഒരു നടപടിയും ഉണ്ടായില്ലെന്ന് ഹാന്‍ടെക്‌സ് എം. ഡി. കമ്മീഷനെ അറിയിച്ചു. തുടര്‍ന്ന് 2024 സെപ്റ്റംബര്‍ 9 ന് കിണര്‍ ജില്ലാ പഞ്ചായത്തിന്റെ സഹായത്തോടെ നീന്തല്‍ക്കുളമാക്കാനുള്ള പദ്ധതി സമര്‍പ്പിക്കാന്‍ തീരുമാനിച്ചു. ഇതിലും നടപടിയുണ്ടായില്ല. . പേരൂര്‍ക്കട സ്വദേശിനി ആര്‍. സുധ സമര്‍പ്പിച്ച പരാതിയിലാണ് നടപടി.
CONTENT HIGH LIGHTS; Well on Hantex premises in danger: Human Rights Commission demands action under Disaster Management Act