കേരള ലോട്ടറി ഔദ്യോഗിക വെബ്ബ് സൈറ്റ് ഹാക്ക് ചെയ്ത മൂവാറ്റുപുഴയിലെ CITU നേതാവായ ഏജൻ്റിനും ഭാര്യയ്ക്കും എതിരെ ലോട്ടറി വകുപ്പ് നൽകിയ കേസിൽ സൈബർ പോലീസ് എഫ് ഐ ആർ ഇട്ട് ഒരു മാസത്തിന് ശേഷവും നടപടി സ്വീകരിക്കാതെ പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് പോലീസും, ലോട്ടറി വകുപ്പും സ്വീകരിച്ചിട്ടുള്ളത്. കുറ്റക്കാരെ അറസ്റ്റ് ചെയ്യുകയും, പ്രതികളെ സംരക്ഷിക്കാൻ ലോട്ടറിക്കടയിലെ ജീവനക്കാരൻ എന്ന പേരിൽ വെളിപ്പെടുത്തലുമായി വന്ന യുവാവിന് എതിരെ നടപടി ആവശ്യപ്പെട്ടും കേരള ലോട്ടറി ഏജൻ്റ് ആൻ്റ് സെല്ലേഴ്സ് അസോസിയേഷൻ ഐ.എൻ.ടി.യു സി യുടെ നേതൃത്വത്തിൽ മൂവാറ്റുപുഴ ലോട്ടറി സബ് ഓഫീസിന് മുന്നിൽ നടത്തിയ പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു.കെ പി സി സി ജന:സെക്രട്ടറി അബ്ദുൾ മുത്തലിബ്ബ്. ജില്ലാ പ്രസിഡൻ്റ് ജയിംസ് അധികാരത്തിൻ്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ യൂണിയൻ സംസ്ഥാന പ്രസിഡൻ്റ് തോമസ് കല്ലാടൻ, കെ പി സി സി സെക്രട്ടറി കെ.എം. സലിം എന്നിവർ മുഖ്യ പ്രഭാഷണം നടത്തി. കെ.പി സി.സി എക്സിക്യൂട്ടീവ് അംഗം എ.പി. ഉസ്മാൻ, യൂണിയൻ വർക്കിംഗ് പ്രസിഡൻ്റ് ലജീവ് വിജയൻ വൈസ് പ്രസിഡൻ്റ് റഷീദ് താനത്ത്, ജനറൽസെക്രട്ടറി പി.ആർ സജീവ്,ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡൻ്റ സാബു ജോൺ, കൗൺസിലർ അമൽ ബാബു. യൂണിയൻ ഇടുക്കി ജില്ലാ പ്രസിഡൻ് തങ്കച്ചൻ കാരക്കാവയൽ എന്നിവർ സംസാരിച്ചു