Saudi Arabia

ചികിത്സയിലിരുന്ന പ്രവാസി മലയാളി മരിച്ചു – malayali expatriate died

റിയാദിലെ ആശുപത്രിയിൽ ചികിത്സയിലിരുന്ന മലയാളി മരിച്ചു. കോഴിക്കോട് നല്ലളം സ്വദേശി എസ്.ഒ ചാലിത്തൊടി പറമ്പ്, കണ്ണാറമ്പത്ത് വീട്ടില്‍ മജീദ് ആണ് മരിച്ചത്. ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. 30 വർഷത്തോളമായി ബി.എം.ഡബ്ല്യൂ കമ്പനിയുടെ റിയാദ് ബ്രാഞ്ചിൽ സ്പെയർപാർട്സ് സെക്ഷനിൽ ജീവനക്കാരനാണ്.

മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും. അതിനാവശ്യമായ നടപടികൾ റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെല്‍ഫെയര്‍ വിങ് ചെയര്‍മാന്‍ റഫീഖ് ചെറുമുക്ക്, ജനറല്‍ കണ്‍വീനര്‍ റിയാസ് ചിങ്ങത്ത്, ജാഫര്‍ വീമ്പൂര്‍സ നസീര്‍ കണ്ണീരി, സുല്‍ത്താന്‍ കാവനൂര്‍ എന്നിവരുടെ നേതൃത്വത്തില്‍ പൂർത്തീകരിക്കും.

STORY HIGHLIGHT: malayali expatriate died