തിരുവനന്തപുരത്ത് ജലവിതരണം മുടങ്ങുമെന്ന് അറിയിപ്പ്. ജലവിതരണം മുടങ്ങുന്നതിനാൽ ഉപഭോക്താക്കള്‍ വേണ്ട മുന്‍കരുതലുകള്‍ എടുക്കേണ്ടതാണെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു.
തിരുവനന്തപുരം കോര്‍പ്പറേഷനിലെ കാഞ്ഞിരംപാറ, പാങ്ങോട്, വട്ടിയൂര്‍ക്കാവ്, നെട്ടയം, കാച്ചാണി, കൊടുങ്ങാനൂര്‍, തിരുമല, വലിയവിള, പിറ്റി.പി, വാഴോട്ടുകോണം, പുന്നയ്ക്കാമുകള്‍, തൃക്കണ്ണാപുരം, പൂജപ്പുര, ആറന്നൂര്‍, കരമന, മുടവന്‍മുകള്‍, നെടുംകാട്, കാലടി, പാപ്പനംകോട്, പൊന്നുമംഗലം, മേലാംകോട്, നേമം, എസ്റ്റേറ്റ്, പുത്തന്‍പള്ളി, വലിയതുറ, പൂന്തുറ, ബീമാപള്ളി, ബീമാപള്ളി ഈസ്റ്റ്, മാണിക്യവിളാകം, മുട്ടത്തറ, പുഞ്ചക്കരി, ആറന്നൂര്‍, തുരുത്തുംമൂല . അമ്പലത്തറ, എന്നീ കോര്‍പ്പറേഷന്‍ വാര്‍ഡുകളിലും, കല്ലിയൂര്‍ പഞ്ചായത്തിലെ വെള്ളായണി, തെന്നൂര്‍, അപ്പുക്കുട്ടന്‍ നായര്‍ റോഡ്, ശാന്തിവിള, സർവ്വോദയം, പള്ളിച്ചല്‍ പഞ്ചായത്തിലെ പ്രസാദ് നഗര്‍ എന്നീ സ്ഥലങ്ങളിലും പൂര്‍ണമായും പാളയം, വഞ്ചിയൂര്‍, കുന്നുകുഴി, പട്ടം, വഴുതക്കാട്, തമ്പാനൂര്‍, കുറവന്‍കോണം, പേരൂര്‍ക്കട, നന്തന്‍കോട്, ആറ്റുകാല്‍, ശ്രീവരാഹം, മണക്കാട്, കുര്യാത്തി വള്ളക്കടവ്, കളിപ്പാൻകുളം, പുഞ്ചക്കരി, വെള്ളാര്‍, ശാസ്തമംഗലം, കവടിയാര്‍, കമലേശ്വരം, തിരുവല്ലം, പൂങ്കുളം എന്നീ വാര്‍ഡുകളില്‍ ഭാഗികമായും രണ്ടിന് രാവിലെ എട്ട് മണി മുതല്‍ നാലിന് രാവിലെ എട്ട് മണി വരെ കുടിവെള്ള വിതരണം ഉണ്ടായിരിക്കുന്നതല്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് കേന്ദ്രീകൃത ടോള്‍ ഫ്രീ നമ്പരായ 1916-ല്‍ ബന്ധപ്പെടാവുന്നതാണ്.
STORY HIGHLIGHT: water supply to be disrupted