Travel

നാല് കൈകളോടു കൂടിയ കൃഷ്ണ വിഗ്രഹം; ഇന്ത്യൻക്ഷേത്രങ്ങളിൽ സന്ദർശിക്കേണ്ട ശ്രീകൃഷ്ണ ക്ഷേത്രം! | thiruvananthapuram-sreekrishna-temple-kerala-must-visit

മഹാവിഷ്ണുവിൻ്റെ അവതാരമായ ശ്രീകൃഷ്ണനെ പ്രതിഷ്ഠിച്ചിട്ടുള്ള ഏറ്റവും പഴക്കം ചെന്ന ക്ഷേത്രങ്ങളിൽ ഒന്ന്

ഇന്ത്യയിൽ സന്ദർശിച്ചിരിക്കേണ്ട ശ്രീകൃഷ്ണസ്വാമി ക്ഷേത്രങ്ങളുടെ ലിസ്റ്റിൽ ഉൾപ്പെടുന്ന ഒരു ക്ഷേത്രമുണ്ട് തിരുവനന്തപുരത്ത്. തിരുവനന്തപുരം പോങ്ങനാട് കീഴ്‌പേരൂർ തിരുപാൽകടൽ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം. അധികം അറിയപ്പെടാത്ത എന്നാൽ സവിശേഷതകൾ ഒരുപാടുള്ള ഈ ക്ഷേത്ര വിശേഷങ്ങൾ അറിയാം. ക്ഷേത്രങ്ങളും ആരാധനയും ഒക്കെ ജീവിതത്തിൻ്റെ പ്രധാന ഭാഗമായി കൊണ്ടുനടക്കുന്ന ചില മനുഷ്യരുണ്ട്. അങ്ങനെയുള്ളവർ ആരാധനാലയങ്ങളിലേക്ക് പ്രത്യേകം തിരഞ്ഞെടുത്ത യാത്ര നടത്താറുണ്ട്. അത്തരം ആരാധനാലയങ്ങൾക്കും യാത്രകൾക്കുമൊക്കെ ഒരുപാട് സവിശേഷതകളും ഉണ്ട്. ഇന്ത്യയിൽ സന്ദർശിച്ചിരിക്കേണ്ട ശ്രീകൃഷ്ണസ്വാമി ക്ഷേത്രങ്ങളുടെ ലിസ്റ്റിൽ ഉൾപ്പെടുന്ന ഒരു ക്ഷേത്രമുണ്ട് തിരുവനന്തപുരത്ത്.

തിരുവനന്തപുരം പോങ്ങനാട് കീഴ്‌പേരൂർ തിരുപാൽകടൽ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം. അധികം അറിയപ്പെടാത്ത എന്നാൽ സവിശേഷതകൾ ഒരുപാടുള്ള ഈ ക്ഷേത്ര വിശേഷങ്ങൾ അറിയാം. തിരുവനന്തപുരം പോങ്ങനാട് കീഴ്‌പേരൂർ തിരുപാൽ കടൽ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം. ഇന്ത്യയിൽ സന്ദർശിച്ചിരിക്കേണ്ട ശ്രീകൃഷ്ണസ്വാമി ക്ഷേത്രങ്ങളുടെ ഗണത്തിൽ ദേശീയ മാധ്യമങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ളതാണ് ക്ഷേത്രെത്തെയും. ഗുരുവായൂരും അമ്പലപ്പുഴയും പോലെ പ്രശസ്തമല്ലെങ്കിലും പ്രാദേശികമായി വളരെയധികം അറിയപ്പെടുന്ന ഈ ക്ഷേത്രത്തിൻ്റെ ഖ്യാതി തദ്ദേശീയമായി മാത്രം ഒതുങ്ങി പോവുകയാണ്.

മഹാവിഷ്ണുവിൻ്റെ അവതാരമായ ശ്രീകൃഷ്ണനെ പ്രതിഷ്ഠിച്ചിട്ടുള്ള ഏറ്റവും പഴക്കം ചെന്ന ക്ഷേത്രങ്ങളിൽ ഒന്നാണ് കീഴ്പേരൂർ തിരുപാൽ കടൽ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം. പുരാതന ദ്രാവിഡ വാസ്തുവിദ്യാ ശൈലിയിലാണ് ഈ ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്, പരബ്രഹ്മത്തിൻ്റെ രൂപം ഉൾക്കൊള്ളുന്ന വൃത്താകൃതിയിലുള്ള ഗർഭഗൃഹത്തിൻ്റെ പുറം ഭിത്തിയിൽ ബ്രഹ്മാവും ശിവനും പ്രത്യക്ഷപ്പെടുന്നു. വേണാട്ടു രാജാക്കന്മാര്‍ പണികഴിപ്പിച്ചതാണ് കീഴ്‌പേരൂര്‍ തിരുപാല്‍ക്കടല്‍ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രമെന്നാണ് വിശ്വാസം.

സംഘകാലത്ത് ഈ പ്രദേശം ഭരിക്കുകയും ഒടുവിൽ വേണാട് രാജ്യമായ കീഴ്പേരൂർ സ്വരൂപമായി മാറുകയും ചെയ്ത രാജ്യത്തിൻ്റെ കുലദൈവമായിരുന്നു കൃഷ്ണൻ. തിരുവിതാംകൂര്‍ രാജവംശത്തിൻ്റെ ആദികുല കോവിലും ഇതു തന്നെയാണ്. ഇവിടത്തെ കൃഷ്ണ വിഗ്രഹം നാല് കൈകളോടു കൂടിയുള്ളതാണ്. ശംഖ്-പാഞ്ചജന്യ, കൗമോദകി, സുദർശന ചക്രം, കൂടാതെ തുളസിമാലയും കൈകളിലേന്തിയുള്ള വിഗ്രഹമാണ് ദർശിക്കാനാവുക. പ്രശസ്ത തമിഴ് ആൾവാർ ഗുരുക്കന്മാർ ഈ ക്ഷേത്രത്തെ 108 ദിവ്യദേശങ്ങളിൽ ഒന്നായി അല്ലെങ്കിൽ വിശുദ്ധ വാസസ്ഥലമായി വിശേഷിപ്പിച്ചിട്ടുണ്ട്.

STORY HIGHLIGHTS : thiruvananthapuram-sreekrishna-temple-kerala-must-visit