അച്ചപ്പം കറുമുറ തിന്നാൻ ഇഷ്ടമില്ലാത്തവരായി ആരും ഉണ്ടാകില്ല. ക്രിസ്പി ആയിട്ടുള്ള അച്ചപ്പം എങ്ങനെ വീട്ട്ടിൽ കുട്ടികൾക്ക് തയ്യാറാക്കി നൽകിയാലോ.
ചേരുവകൾ
- അരിപ്പൊടി – 1 കപ്പ്
- പഞ്ചസാര – 3-4 ടേബിൾസ്പൂൺ
- കറുത്ത എള്ള് – 1 ടേബിൾസ്പൂൺ
- മൈദപ്പൊടി – 2 ടേബിൾസ്പൂൺ
- ഉപ്പ് – 1 നുള്ള്
- പശുവിൻ പാൽ – 1 & 1/4 കപ്പ്
തയ്യാറാക്കുന്ന വിധം
അരിപ്പൊടിയും, പഞ്ചസാരയും, മൈദയും, ഉപ്പും മിക്സിയുടെ വലിയ ജാറിലേക്ക് ഇടുക. ഇത് നന്നായി പൊടിച്ച ശേഷം പശുവിൻപാൽ കൂടെ ഒഴിച്ച് നന്നായി അരച്ചെടുക്കുക. ദോശമാവിനേക്കാൾ അയഞ്ഞ പരുവത്തിൽ കലക്കി എടുക്കുക. ഇതിലേക്ക് എള്ള് കൂടെ ചേർത്ത് അച്ചപ്പം ഉണ്ടാക്കാം. ഇനി ആവശ്യം അച്ചപ്പം ഉണ്ടാക്കുന്നതിനുള്ള അച്ചാണ്. ഇത് അച്ചപ്പം ഉണ്ടാക്കുന്നതിന് തലേദിവസം നന്നായി കഴുകി തുടച്ച് വെളിച്ചെണ്ണ തൂത്ത് വെയിലത്ത് വെച്ചാൽ പിറ്റേന്ന് അച്ചപ്പം ഉണ്ടാക്കുമ്പോൾ നല്ലതുപോലെ വിട്ടു കിട്ടും. ശേഷം എണ്ണ ചൂടാക്കി അച്ചപ്പം ഓരോന്നായി ചുട്ടെടുക്കാം.
STORY HIGHLIGHT: achappam