തിരുവനന്തപുരം: ബിജെപി സംസ്ഥാന പ്രസിഡന്റ് ആരാകും എന്നതിൽ ദേശീയ നേതൃത്വത്തിന്റെ തീരുമാനം ഇന്ന് അറിയാം. പ്രസിഡന്റ് ആകുന്ന ആളിൽ നിന്ന് ഇന്ന് നോമിനേഷൻ വാങ്ങിക്കും. നാളെ സംസ്ഥാന കൗൺസിൽ യോഗത്തിൽ പ്രഖ്യാപിക്കും. കേരളത്തിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ ചുമതലയുള്ള കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി ഇന്ന് തിരുവനന്തപുരത്ത് എത്തും. പ്രവർത്തകരും നേതാക്കളും മൂന്ന് മാസമായി ആകാംക്‌ഷയോടെ കാത്തിരിക്കുന്നത് ആരാകും ബിജെപിയെ കേരളത്തിൽ നയിക്കുക എന്നറിയാനാണ്.