Food

വൈകിട്ട് ചായക്കൊപ്പം കഴിക്കാൻ നല്ല മൊരിഞ്ഞ വട ആയാലോ??

വൈകീട്ട് ചായക്കൊപ്പം കഴിക്കാൻ നല്ല മൊരിഞ്ഞ വട ആയാലോ? കിടിലൻ സ്വാദിൽ തയ്യാറാക്കാവുന്ന ഒരു സ്നാക്ക്സ് റെസിപ്പി.

ആവശ്യമായ ചേരുവകൾ

  • ചോറ് – 2 കപ്പ്
  • ഉപ്പ്- 1 സ്പൂൺ
  • സവാള- 2 എണ്ണം
  • പച്ചമുളക് – 1 എണ്ണം
  • കറിവേപ്പില – 2 തണ്ട്
  • ഇഞ്ചി- 2 സ്പൂൺ
  • എണ്ണ- 1/2 ലിറ്റർ

തയ്യാറാക്കുന്ന വിധം

ചോറിലേയ്ക്ക് ആവശ്യത്തിന് ഉപ്പും കുറച്ച് സവാള ചെറുതായി അരിഞ്ഞതും പച്ചമുളകും ഇഞ്ചിയും കറിവേപ്പിലയും ചേർത്ത് കൈകൊണ്ട് നന്നായിട്ട് കുഴച്ചെടുക്കുക. വേണമെങ്കിൽ കുറച്ച് മുളകുപൊടി കൂടി ചേർത്ത് കൊടുക്കാം. ഇനി വെള്ളം ഒഴിച്ച് കുഴച്ചെടുത്തതിനു ശേഷം ചെറിയ ഉരുളകളാക്കി എടുക്കുക. അതിനുശേഷം കൈകൊണ്ടൊന്ന് പരത്തി വടകൾക്ക് വേണ്ട ഹോളിട്ട് കൊടുത്തതിനുശേഷം എണ്ണയിലേയ്ക്ക് ഇട്ട് വറുത്തെടുക്കാവുന്നതാണ്. നല്ല മൊരിഞ്ഞ വടകൾ റെഡി. എത്ര എളുപ്പത്തിലാണ് തയ്യാറാക്കിയതല്ലേ ഈ മൊരിഞ്ഞ വട.