ഒരു ഗ്ലാസ് ചായയും നല്ല മൊരിഞ്ഞ ഉള്ളിവടയും ഉണ്ടെങ്കിൽ വൈകുന്നേരം കുശാലായി അല്ലെ, കിടിലൻ രുചിയിൽ ഉള്ളിവട തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ?
ആവശ്യമായ ചേരുവകൾ
തയ്യാറാക്കുന്ന വിധം
സവാള നീളത്തിൽ അരിഞ്ഞതും ഇഞ്ചി, പച്ചമുളക്, കറിവേപ്പില എന്നിവ പൊടിയായി അരിഞ്ഞതും ഉപ്പും മുളകുപൊടിയും കൂടി ചേർത്ത് ഒരു മിനിറ്റ് നന്നായി മിക്സ് ചെയ്യുക. ശേഷം ഒരു 15 മിനിറ്റ് മിക്സ് ചെയ്ത് വച്ചത് അടച്ചു വെക്കുക. പിന്നീട് അതിലേയ്ക്ക് കടല പൊടിയും മൈദയും ചേർത്ത് കുഴച്ച് വടയുടെ രൂപത്തിൽ പരത്തുക. ഇനി ചൂടായ എണ്ണയിൽ (മിതമായ ചൂടിൽ) വറുത്തു കോരി എടുത്തോളൂ. നല്ല മൊരിഞ്ഞ ഉള്ളിവട റെഡി.