പാവയ്ക്ക ഇഷ്ടമാണോ? എങ്കിൽ നിങ്ങൾക്കിത് തീർച്ചയായും ഇഷ്ടമാകും. കിടിലൻ സ്വാദിൽ തയ്യാറാക്കാവുന്ന ഒരു പാവയ്ക്ക റെസിപ്പി.
ആവശ്യമായ ചേരുവകൾ
- പാവയ്ക്ക 2 എണ്ണം
- മുളക് പൊടി 3 സ്പൂൺ
- ഗരം മസാല 1 സ്പൂൺ
- ചാറ്റ് മസാല 1 സ്പൂൺ
- ഒറിഗാനോ 2 സ്പൂൺ
- ഉപ്പ്. 1 സ്പൂൺ
- വെളുത്തുള്ളി പൗഡർ 1 സ്പൂൺ
- എണ്ണ 1/2 ലിറ്റർ
- വെള്ളം 4 സ്പൂൺ
തയ്യാറാക്കുന്ന വിധം
ആദ്യം പാവയ്ക്കയിലെ കുരു മാറ്റുക. ശേഷം വട്ടത്തിൽ മുറിയ്ക്കുക. മുറിച്ച് വച്ചിരിക്കുന്ന പാവയ്ക്ക ഒരു പാത്രത്തിലേക്ക് ഇട്ടതിനുശേഷം അതിലേക്ക് ആവശ്യത്തിന് മഞ്ഞൾപൊടി, വെളുത്തുള്ളി പൗഡർ, മുളകുപൊടി, ചാട്ട് മസാല, ഒറിഗാനോ, ആവശ്യത്തിന് ഉപ്പ്, ഗരം മസാല, കാശ്മീരി മുളക് പൊടി, എണ്ണ, വെള്ളം ഇത്രയും ചേർത്ത് കൈകൊണ്ട് നന്നായിട്ട് ഇതൊന്ന് കുഴച്ചെടുക്കണം. ശേഷം ഇത് എണ്ണയിലേക്ക് ഇട്ട് കൊടുത്ത് വറുത്തെടുക്കുക. വളരെ എളുപ്പത്തിൽ തയ്യാറായില്ലേ ഈ സ്നാക്സ്.