എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഒരു ലഡ്ഡു റെസിപ്പി നോക്കിയാലോ? വളരെയേറെ പോഷകഗുണമുള്ള റാഗി ലഡ്ഡു തയ്യാറാക്കാം.
ആവശ്യമായ ചേരുവകൾ
- റാഗി – 2 കപ്പ്
- അവൽ ആവിശ്യത്തിന്
- ഡെസിക്കേറ്റഡ് കോക്കനട്ട് – 1 കപ്പ്
- ശർക്കര പൊടിച്ചത് – 1 കപ്പ്
- മിക്സഡ് ഡ്രൈ ഫ്രൂട്ട്സ് – 1/2 കപ്പ്
- നെയ്യ് – 4 ടീസ്പൂൺ
- ഏലയ്ക്ക പൊടിച്ചത് – 2 ടീസ്പൂൺ
- പാൽ – 3 ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
റാഗി പൊടി നല്ലതുപോലെ ഒന്ന് വറുത്തെടുത്തതിനുശേഷം അതിലേയ്ക്ക് ആവശ്യത്തിന് വറുത്ത് പൊടിച്ചെടുത്തിട്ടുള്ള അവൽ കൂടി ചേർത്തു കൊടുക്കാം. ഇനി അതിലേയ്ക്ക് തേങ്ങ നല്ലതുപോലെ വറുത്തതും ഒപ്പം തന്നെ ഡ്രൈ ഫ്രൂട്ട്സും ശർക്കര പൊടിച്ചതും നെയ്യും ഏലയ്ക്ക പൊടിയും പാലും ചേർത്ത് നല്ലതുപോലെ കുഴച്ചെടുത്ത് ചെറിയ ലഡ്ഡുകളാക്കി ഉരുട്ടി എടുക്കുക. ഇതോടെ ടേസ്റ്റി റാഗി അവൽ ലഡ്ഡു റെഡി.