നിങ്ങൾക്ക് സൂപ്പ് കുടിക്കാൻ ഇഷ്ടമാണോ? എങ്കിൽ രുചികരമായ ഒരു സൂപ്പ് റെസിപ്പി നോക്കിയാലോ? വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു കൂൺ സൂപ്പ് റെസിപ്പി നോക്കാം.
ആവശ്യമായ ചേരുവകൾ
- 1 കൂൺ. 1 കപ്പ്
- 2 കാരറ്റ് 1 എണ്ണം
- 3 നേന്ത്രക്കായ. 1 എണ്ണം
- 4 നെയ്യ്. ½ സ്പൂൺ
- 5 ചെറുനാരങ്ങ. 1 എണ്ണം
- 6 ഉപ്പ്. ആവശ്യത്തിന്
- 7 സോയ സോസ്. 1½ സ്പൂൺ
- 8 തക്കാളി സോസ് 1½ സ്പൂൺ
- 9 ഇഞ്ചി ഒരു കഷ്ണം
- 10 വെളുത്തുള്ളി 15 അല്ലി
- 11 കാന്താരി മുളക് 7 – 8 എണ്ണം
- 12 വയനയില or സർവസുഗന്ധി
- 13 പുതിനയില ഒരു പിടി
- 9 മുതൽ 13 വരെയുള്ള ചേരുവകൾ എല്ലാം കൂടി മിക്സിയുടെ ജാറിൽ ചതച്ചെടുത്ത് മാറ്റിവയ്ക്കുക.
തയ്യാറാക്കുന്ന വിധം
ആദ്യം പാനിൽ നെയ്യ് ഒഴിച്ചു വെളുത്തുള്ളി മൂപ്പിച്ചെടുക്കുക. ശേഷം കാരറ്റ്, നേന്ത്രക്കായ എന്നിവ ചേർത്ത് വഴറ്റുക. ശേഷം ആവശ്യത്തിന് ഉപ്പ് ചേർക്കുക. തുടർന്ന് ചതച്ചുവച്ച അരപ്പ് ചേർക്കുക. പിന്നീട് കൂൺ ചേർത്ത് മിക്സ് ചെയ്യുക. സോയ സോസും ടൊമാറ്റോ സോസും ചേർക്കുക. ആവിശ്യത്തിന് വെള്ളം ചേർത്ത് വേവിച്ചെടുക്കുക. ചെറുനാരങ്ങ നീരു ചേർത്ത് മിക്സ് ചെയ്തു ഇറക്കി വയ്ക്കുക. കിടിലൻ ഹെൽത്തി ആയ കൂൺ സൂപ്പ് റെഡി.