മനാമ: ചെങ്ങന്നൂർ സ്വദേശി ബഹ്റൈനിൽ നിര്യാതയായി. തട്ടയിൽ ബംഗ്ലാവ് പിരളശ്ശേരി തങ്കമ്മ നൈനാൻ ആണ് മരിച്ചത്. 90 വയസ്സായിരുന്നു. മക്കൾ: ഹാർഡി കോശി (ബഹ്റൈൻ ഹിലാൽ കമ്പ്യൂട്ടേഴ്സ് ജനറൽ മാനേജർ), ലിസി മാത്യു, ജോളി എബ്രഹാം, റെഞ്ചി വർഗീസ്. സൽമാനിയ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ബഹ്റൈൻ സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ പ്രാർത്ഥനയ്ക്ക് വെച്ച ശേഷം മൃതദേഹം നാട്ടിലെത്തിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. മാർച്ച് 25ന് സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രലിൽ സംസ്കാരം നടക്കും.
content highlight : chengannur-native-passes-away-in-bahrain