Kerala

കൊല്ലുമെന്ന് പലതവണ ഭീഷണിപ്പെടുത്തി; യുവതിക്ക് നേരെ ആസിഡ് ആക്രമണം നടത്തിയ മുന്‍ ഭര്‍ത്താവ് പിടിയില്‍ – acid attack against woman in kozhikode

എല്ലാം മറന്ന് തനിക്കൊപ്പം ജീവിക്കണം എന്നായിരുന്നു ആവശ്യം

കോഴിക്കോട് ചെറുവണ്ണൂര്‍ ആയുര്‍വേദ ആശുപത്രിയില്‍ യുവതിക്ക് നേരെ ആഡിഡ് ആക്രമണം. പേരാമ്പ്ര കൂട്ടാലിട സ്വദേശിനി പ്രബിഷയാണ് ആക്രമിക്കപ്പെട്ടത്. സംഭവത്തില്‍ ഇവരുടെ മുന്‍ഭര്‍ത്താവ് പ്രശാന്താണ് അക്രമി. മുഖത്തും നെഞ്ചിലും പുറത്തും ഗുരുതര പൊള്ളലേറ്റ യുവതിയെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. പ്രബിഷയുടെ മുന്‍ ഭര്‍ത്താവ് പ്രശാന്ത് ആണ് ആക്രമണം നടത്തിയത്.

കോഴിക്കോട് ചെറുവണ്ണൂര്‍ ആയുര്‍വേദ ആശുപത്രിയില്‍ നടുവേദനയ്ക്ക് ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവതിയെ ആശുപത്രിയില്‍ കടന്നു കയറി പ്രതി ആക്രമിക്കുകയായിരുന്നു എന്ന് ബന്ധുക്കള്‍ ആരോപിച്ചു. പ്രശാന്തിന്റെ ഉപദ്രവം സഹിക്കാനാകാതെ വന്നപ്പോഴാണ് പ്രവിഷ വിവാഹമോചനം ചെയ്തതെന്നും സ്വന്തം മകനെ വരെ അയാള്‍ കൊല്ലാന്‍ ശ്രമിച്ചിട്ടുണ്ടെന്നും അമ്മ പറയുന്നു.

വിവാഹത്തിന് ശേഷം പതിമൂന്ന് വര്‍ഷമാണ് പ്രവിഷയും പ്രശാന്തും ഒരുമിച്ച് ജീവിച്ചത്. രണ്ടു മക്കളും ജനിച്ചു. ഇക്കാലയളവിലെല്ലാംപ്രവിഷയെ പ്രശാന്ത് ഉപദ്രവിക്കുമായിരുന്നു. പ്രത്യേകിച്ച് മദ്യപിച്ചതിന് ശേഷം. പീഡനം സഹിക്കാനാകാതെ വരുമ്പോള്‍ പ്രവിഷ സ്വന്തം വീട്ടിലേക്ക് വരാറുണ്ടായിരുന്നു. ദിവസങ്ങള്‍ പിന്നിടുമ്പോള്‍ പ്രശാന്ത് അവിടെ എത്തുകയും അനുനയിപ്പിച്ച് തിരികെ കൊണ്ടുപോവുകയും ചെയ്യുമായിരുന്നു. പ്രവിഷയെ മാത്രമല്ല, മാതാപിതാക്കളെയും മക്കളെയും വരെ പ്രശാന്ത് ഉപദ്രവിക്കുന്ന ഘട്ടത്തിലെത്തിയെന്ന് അമ്മ പറഞ്ഞു.

കൊല്ലുമെന്ന് പലതവണ ഭീഷണിപ്പെടുത്തി. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഹെല്‍മറ്റുകൊണ്ട് പ്രശാന്ത് പുറത്ത് അടിച്ചതിനെ തുടര്‍ന്നാണ് പ്രവിഷയുടെ നട്ടെല്ലിന് പരിക്കേറ്റത്. ഇതിന്റെ ചികിത്സക്കായാണ് ആയുര്‍വേദ ആശുപത്രിയിലെത്തിയത്. ആശുപത്രിയിൽ എത്തിയ പ്രതി പ്രബിഷയുമായി സംസാരിക്കുന്നതിനിടയിൽ മുഖത്ത് ആസിഡ് ഒഴിച്ചത്. മുഖത്തും നെഞ്ചത്തും പൊള്ളലേറ്റ തിരിഞ്ഞോടിയ യുവതിയുടെ പുറകിലും ഇയാൾ ആസിസ് ഒഴിച്ചു. എല്ലാം മറന്ന് തനിക്കൊപ്പം ജീവിക്കണം എന്നായിരുന്നു ആവശ്യം. അതിന് വിസമ്മതിച്ചപ്പോഴായിരുന്നു ആക്രമണം.

STORY HIGHLIGHT: acid attack against woman in kozhikode