Kuwait

സുരക്ഷാ ഉദ്യോഗസ്ഥനായി വേഷമിട്ട് പ്രവാസിയെ കൊള്ളയടിച്ചു; പ്രതിക്കായി തിരച്ചിൽ – man posing as cop robs

കുവൈത്തിലെ ഹവല്ലിയിൽ ട്യൂണിസ് സ്ട്രീറ്റിലെ ഒരു പ്രശസ്ത മാളിന് സമീപം സുരക്ഷാ ഉദ്യോഗസ്ഥനായി വേഷമിട്ട് ഒരു വിദേശിയെ കൊള്ളയടിച്ചയാൾക്കായി ഹവല്ലി ഡിറ്റക്ടീവുകൾ അന്വേഷണം ആരംഭിച്ചു. ഹവല്ലി ബ്ലോക്ക് 5-ലെ ഒരു കെട്ടിടത്തിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന ഫോർ വീൽ ഡ്രൈവ് വാഹനം മോഷ്ടിച്ചതായും പ്രതിക്കെതിരെ ആരോപണമുണ്ട്.

സുരക്ഷാ ഉദ്യോഗസ്ഥനായി ആൾമാറാട്ടം നടത്തി മോഷണം നടത്തി എന്ന ഗുരുതരമായ കുറ്റകൃത്യത്തിനെതിരെയും വാഹന മോഷണവുമായി ബന്ധപ്പെട്ട കുറ്റത്തിനുമായി രണ്ട് കേസുകളാണ് പ്രതിയ്ക്കെതിരെ രജിസ്റ്റർ ചെയ്തിരിക്കുന്നത്. കഴിഞ്ഞ ചൊവ്വാഴ്ച ഹവല്ലി പ്രദേശത്ത് വിദേശി നടക്കുമ്പോൾ അറബ് വസ്ത്രം ധരിച്ച ഒരു അപരിചിതൻ തന്നെ സമീപിച്ചതായി റിപ്പോർട്ട് ചെയ്തതായി സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു.

പ്രതി, ഒരു ഡിറ്റക്ടീവാണെന്ന് അവകാശപ്പെടുകയും വിദേശിയുടെ താമസസ്ഥിതി പരിശോധിക്കാൻ തിരിച്ചറിയൽ രേഖ കാണണമെന്ന് ആവശ്യപ്പെടുകയും സിവിൽ ഐഡി കാണിക്കാൻ പേഴ്സ് എടുത്തപ്പോൾ പ്രതി അത് തട്ടിയെടുത്ത് രക്ഷപ്പെടുകയായിരുന്നു.

STORY HIGHLIGHT: man posing as cop robs