India

സെക്‌സ് റാക്കറ്റിനെ കുടുക്കി പോലീസ്; മൂന്ന് കുട്ടികളടക്കം 23 സ്ത്രീകളെ രക്ഷിച്ചു, കൂടുതല്‍ പ്രതികള്‍ക്കായി തിരച്ചിൽ – delhi sex racket

ഡല്‍ഹിയ്ക്ക് പുറത്തുള്ള സംസ്ഥാനങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിക്കുമെന്ന് പോലീസ് അറിയിച്ചു

പഹാഡ്ഘഞ്ചില്‍ പൊലീസ് നടത്തിയ റെയ്ഡില്‍ സെക്‌സ് റാക്കറ്റിലെ ഏഴ് പേര്‍ പിടിയില്‍. മൂന്ന് കുട്ടികളടക്കം 23 സ്ത്രീകളെയാണ് പോലീസ് രക്ഷിച്ചത്. ഇതിൽ 10 പേര്‍ നേപ്പാള്‍ സ്വദേശികളുമാണ്. ജോലി വാഗ്ദാനം ചെയ്തും പ്രണയം നടിച്ചും സ്ത്രീകളെ ഒരു സംഘം കടത്തുന്നതായ വിവരം പോലീസിന് ലഭിച്ചിരുന്നു. ബംഗാളില്‍നിന്നും നേപ്പാളില്‍ നിന്നുമുള്ളവരാണ് ഭൂരിഭാഗം ഇരകളും.

വീടുകളിലും ഹോട്ടലുകളിലും ജോലി വാഗ്ദാനം ചെയ്ത് ഇവരെ ലൈംഗികത്തൊഴിലിലേക്ക് തള്ളിവിടുകയാണ് സംഘം ചെയ്യുന്നത്. പഹാഡ്ഘഞ്ചിലെ ചില ഹോട്ടലുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ അന്യനാടുകളില്‍നിന്ന് വന്ന സ്ത്രീകള്‍ ചൂഷണം ചെയ്യപ്പെടുന്നതായി പോലീസ് സ്ഥിരീകരിച്ചു. സംഭവത്തിൽ നൂര്‍ഷദ് ആലം, രാഹുല്‍ ആലം, അബ്ദുള്‍ മനാന്‍, തൗഷി റെക്‌സ, ഷമീം ആലം, ജാരുള്‍, മോനിഷ് എന്നിവരാണ് അറസ്റ്റിലായത്.

ആവശ്യക്കാര്‍ എന്ന വ്യാജേനയാണ് സെക്‌സ് റാക്കറ്റിനെ സമീപിച്ച് കാര്യങ്ങള്‍ നേരിട്ട് മനസ്സിലാക്കിയ ശേഷം നടത്തിയ റെയ്ഡിലാണ് ഏഴ് പേര്‍ പിടിയിലാകുന്നത്. ഇവര്‍ കടത്തികൊണ്ടുവന്ന 23 സ്ത്രീകളെയും മോചിപ്പിച്ചു. ഡല്‍ഹിയ്ക്ക് പുറത്തുള്ള സംസ്ഥാനങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിക്കുമെന്ന് പോലീസ് അറിയിച്ചു.

STORY HIGHLIGHT: delhi sex racket