ലൈംഗിക പീഡന കേസിൽ കുടുങ്ങിയിരിക്കെയാണ് ബജീന്ദറിന്റെ മറ്റൊരു വിവാദ വിഡിയോ കൂടി പുറത്ത്. പഞ്ചാബിൽ നിന്നുള്ള സ്വയം പ്രഖ്യാപിത പ്രസംഗകനും പാസ്റ്ററുമായ ബജീന്ദർ സിങ് സ്ത്രീയെ ആക്രമിക്കുന്ന വിഡിയോ ആണ് പുറത്ത് വന്നിരിക്കുന്നത്. ബജീന്ദർ സ്ത്രീയെ ആക്രമിക്കുന്ന വിഡിയോ സമൂഹമാധ്യമത്തിൽ ചർച്ചയായി മാറിയിരിക്കുകയാണ്. ഓഫിസിൽ കുട്ടിയുമായി ഇരിക്കുന്ന സ്ത്രീയുടെ നേര്‍ക്ക് ബജീന്ദർ കടലാസുകൾ വലിച്ചെറിയുന്നതും അക്രമിക്കുന്നതും കഴുത്തിന് പിടിക്കുകയുമായിരുന്നു.
മറ്റുള്ളവർ നോക്കിനിൽക്കെയാണ് പാസ്റ്ററിന്റെ ആക്രമണം. കഴിഞ്ഞ ഫെബ്രുവരി 28നാണ് ലൈംഗികാതിക്രമ പരാതിയിൽ പാസ്റ്റർക്കെതിരെ കേസെടുത്തിരുന്നു. 17 വയസുള്ളപ്പോഴാണ് താൻ ആദ്യമായി ബിജേന്ദറിന്റെ പള്ളിയിൽ പോകാൻ തുടങ്ങിയതെന്നും വർഷങ്ങളായി ലൈംഗിക പീഡനത്തിന് ഇരയായെന്നും യുവതിയുടെ പരാതിയിൽ പറയുന്നു.
STORY HIGHLIGHT: punjab pastor bajinder singh