അരീക്കോട് കടുങ്ങല്ലൂരിൽ ഹണി ട്രാപ്പിലൂടെ യുവാവിൽ നിന്ന് പണം തട്ടിയെടുത്ത കേസിൽ രണ്ടുപേർ പിടിയിൽ. ചെമ്പ്രക്കാട്ടൂർ കുന്നത്ത് വീട്ടിൽ സഹദ് ബിനു, കാനാത്ത്കുണ്ടിൽ വീട്ടിൽ വിളയിൽ മുഹമ്മദ് ഇർഫാൻ എന്നിവരെയാണ് അരീക്കോട് പോലീസ് അറസ്റ്റ് ചെയ്തത്. ഗ്രൈൻഡർ ആപ്പ് വഴിയാണ് പരാതിക്കാരനായ യുവാവിനെ പ്രതികൾ പരിചയപ്പെട്ടത്.
കഴിഞ്ഞ ആഴ്ച്ച പരാതിക്കാരനെ കടുങ്ങല്ലൂരിലേക്ക് വിളിച്ചുവരുത്തുകയും. ബൈക്കിൽ കയറ്റി മുണ്ടുപറമ്പിലെ കോളജിന് സമീപത്തെ ഒഴിഞ്ഞ കെട്ടിടത്തിലേക്ക് കൊണ്ടു പോവുകയായിരുന്നു. ഇവിടെവെച്ച് ഇരുവരും യുവാവിനെ കെട്ടിയിട്ട് അടിച്ച് പരിക്കേൽപ്പിക്കുകയും വൃത്തികേട് ചെയ്യാനെത്തിയ കാര്യം വീട്ടുകാരെയും നാട്ടുകാരെയും അറിയിക്കുമെന്ന് ഭീഷണി പ്പെടുത്തി 50,000 രൂപ ആവശ്യപ്പെടുകയായിരുന്നു.
കൈയിൽ പണമില്ലെന്ന് അറിയിച്ചതോടെ വീണ്ടും ഭീഷണിപ്പെടുത്തുകയും തുടർന്ന് പരാതിക്കാരൻ സുഹൃത്തിനോട് 50,000 രൂപ കടം വാങ്ങി പ്രതികളുടെ സുഹൃത്തുക്കളുടെ വിവിധ അക്കൗണ്ടുകളിലേക്ക് അയക്കുകയായിരുന്നു. നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പണമയച്ച ബാങ്ക് അക്കൗണ്ടുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് സഹദും ഇർഫാനും പിടിയിലായത്.
STORY HIGHLIGHT: honey trap meet on grindr app