ശോഭ സുരേന്ദ്രനെ കോൺഗ്രസിലേക്ക് സ്വാഗതം ചെയ്ത് യൂത്ത് കോൺഗ്രസ്. ബിജെപി അധ്യക്ഷ തിരഞ്ഞെടുപ്പിനു പിന്നാലെയാണ് മലപ്പുറം യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ഹാരിസ് മുഡൂർ ആണ് ശോഭാ സുരേന്ദ്രനെ കോൺഗ്രസിലേക്ക് സ്വാഗതം ചെയ്തത്. ഇന്ത്യൻ നാഷനൽ കോൺഗ്രസിലേക്ക് സ്വാഗതം’ എന്നും കുറിപ്പിലുണ്ട്.
ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് ശോഭ സുരേന്ദ്രന്റെ പേര് ഉയർന്നുവന്നിരുന്നെങ്കിലും മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിന്റെ പേരാണ് സംസ്ഥാന നേതൃയോഗത്തിൽ തീരുമാനമായത്. തുടർന്ന് രാജീവ് ചന്ദ്രശേഖർ സംസ്ഥാന കമ്മിറ്റി ഓഫിസിൽ എത്തി പത്രികാസമർപ്പണം നടത്തി.
STORY HIGHLIGHT: youth congress welcomes shobha surendran