ചിറയിൻകീഴിൽ 127 ഗ്രാം എംഡി എംഎ പിടികൂടിയ സംഭവവുമായി ബന്ധപ്പെട്ട് പ്രധാന പ്രതിയെ ബെംഗളൂരുവിൽ നിന്ന് പിടികൂടി കേരളാ പോലീസ്. പത്തനംതിട്ട കരിമ്പാനക്കുഴിയിൽ പനച്ചകുഴി കുറന്തറ വീട്ടിൽ അലൻ ഫിലിപ്പ് ആണ് പിടിയിലായത്. കഴിഞ്ഞ വർഷം ഡിസംബറിലായിരുന്ന എംഡിഎംഎ പിടികൂടിയത്.
2024 ഡിസംബറിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. അന്ന് 127 ഗ്രാം എം ഡി എം എ യുമായി രണ്ട് പ്രതികളെ ടാൻസാഫും ചിറയിൻകീഴ് പൊലീസും ചേർന്ന് അറസ്റ്റ് ചെയ്തിരുന്നു. അവരിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പഴുതടച്ച അന്വേഷണത്തിലൂടെ ആണ് ഇയാളെ ഇപ്പോൾ ബെംഗളൂരുവിൽ നിന്ന് പിടികൂടിയത്.
അറസ്റ്റിലായ പ്രതി അലൻ ബാംഗ്ലൂരിൽ സ്ഥിര താമസമാക്കി കേരളത്തിലേക്കും തമിഴ്നാട്ടിലേക്കും എംഡിഎംഎ സപ്ലൈ ചെയ്യുന്നതിലെ പ്രധാനിയാണ്.
STORY HIGHLIGHT: police arrest main accused in connection with mdma